കോര്‍പറേറ്റുകളെ കുറ്റപ്പെടുത്തി സംസാരിക്കുക എന്നത് രാജ്യത്തെ ഫാഷനായി മാറിയിരിക്കുകയാണ്! അവര്‍ രാജ്യത്തിന് ചെയ്യുന്നത് സേവനമാണെന്ന വിചിത്ര വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

വീണ്ടും കോര്‍പറേറ്റുകള്‍ക്കു വേണ്ടി വാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ ഐടി ജീവനക്കാരുടെ കൂട്ടായ്മയെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രി കോര്‍പറേറ്റുകളെ പുകഴ്ത്തിയത്. വ്യവസായത്തെയും കോര്‍പറേറ്റുകളെയും വിമര്‍ശിക്കുന്ന സംസ്‌കാരം താന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് മോദി പറഞ്ഞത്.

വ്യവസായികളെയും വ്യാപാരികളെയും കുറ്റം പറയുക എന്നതാണു നമ്മുടെ രാജ്യത്തെ പൊതുരീതി. എന്തുകൊണ്ടാണെന്ന് അറിയില്ലെങ്കിലും ഇത് ഒരു ഫാഷനാണ്. ഈ ചിന്താരീതിയോട് എനിക്കു യോജിക്കാന്‍ കഴിയില്ല. കോര്‍പറേറ്റുകള്‍ വ്യവസായത്തിനു പുറമേ മികച്ച രീതിയില്‍ സാമൂഹ്യപ്രവര്‍ത്തനവും നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

സമൂഹത്തിനായി സംഭാവന നല്‍കാന്‍ അവര്‍ തങ്ങളുടെ ജീവനക്കാരോട് ആവശ്യപ്പെടുന്നുവെന്നും മോദി പറഞ്ഞു. രാജ്യത്തെ പൗരന്‍മാര്‍ നികുതി അടച്ചാല്‍ മാത്രം പോരെന്നും സാമൂഹ്യ പരിഷ്‌കരണത്തിനായി സംഭാവന നല്‍കണമെന്നും മോദി ആവശ്യപ്പെട്ടു.

Related posts