ഫ്ളെ​ക്സ് മ​റി​ഞ്ഞു​വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വം: എ​ഡി​എം​കെ നേ​താ​വ് റി​മാ​ൻ​ഡി​ൽ

ചെ​ന്നൈ: ഫ്ളെ​ക്സ് ബോ​ർ​ഡ് മ​റി​ഞ്ഞു ദേ​ഹ​ത്തു വീ​ണ യു​വ​തി ടാ​ങ്ക​ർ ലോ​റി ക​യ​റി മ​രി​ച്ച സം​ഭ​വ​ത്തി​ൽ എ​ഡി​എം​കെ നേ​താ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. അ​ല​ന്ദു​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് എ​ഡി​എം​കെ കൗ​ൺ​സി​ല​റാ​യ ജ​യ​ഗോ​പാ​ലി​നെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ​പോ​യ ജ​യ​ഗോ​പാ​ലി​നെ ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കൃ​ഷ്ണ​ഗി​രി ജി​ല്ല​യി​ൽ ഹൊ​സൂ​രി​ന​ടു​ത്ത് ദെ​ങ്ക​ണി​ക്കോ​ട്ട​യി​ലു​ള്ള റി​സോ​ർ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു ഇ​യാ​ളെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 12 ന് ​ജോ​ലി​ക​ഴി​ഞ്ഞു സ്കൂ​ട്ട​റി​ൽ മ​ട​ങ്ങി​യ ശു​ഭ​ശ്രീ എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ജ​യ​ഗോ​പാ​ലി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​ർ സ്ഥാ​പി​ച്ച ഫ്ളെ​ക്സ് ബോ​ർ​ഡ് മ​റി​ഞ്ഞു വീ​ണാ​യി​രു​ന്നു അ​പ​ക​ടം.

Related posts