ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം പതിച്ചത് കായലില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു; വീഡിയോ വൈറലാവുന്നു…

വെല്ലിങ്ടണ്‍: ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം പതിച്ചത് കായലില്‍. യാത്രക്കാര്‍ നീന്തി രക്ഷപ്പെട്ടു. കായലില്‍ അകപ്പെട്ടവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനം ചൂക്ക് കായലില്‍ പതിക്കുകയായിരുന്നു. കായലില്‍ വീണ് മുങ്ങിത്തുടങ്ങിയ വിമാനത്തില്‍ നിന്നും യാത്രക്കാര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.

പ്രദേശവാസികള്‍ ചെറു ബോട്ടുകളിലാണ് യാത്രക്കാരെ രക്ഷിച്ചത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. അപകടം സംഭവിക്കാനുള്ള കാരണം വ്യക്തമല്ല . ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കമ്പനി അറിയിച്ചു. എന്തായാലും അപകടത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പങ്കുവയ്ക്കുന്നത്.

Related posts