പ്രളയം; ജില്ലയിലെ  17 ​പ​ഞ്ചാ​യ​ത്തു​ക​ള്‍ 2.08 കോ​ടി രൂ​പ  മു​ഖ്യ​മ​ന്ത്രി​യു​ ടെ ദു​രി​താ​ശ്വാ​സ നിധിയിലേക്ക് നൽകി

കൊല്ലം :ജി​ല്ല​യി​ലെ 17 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ര​ണ്ടു കോ​ടി എ​ട്ടു ല​ക്ഷം രൂ​പ ന​ല്‍​കി. കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം തു​ക ന​ല്‍​കി​യ​ത് – 50 ല​ക്ഷം രൂ​പ. കൊ​റ്റ​ങ്ക​ര, തൃ​ക്കോ​വി​ല്‍​വ​ട്ടം, പി​റ​വ​ന്തൂ​ര്‍പഞ്ചായത്തുകൾ 25 ല​ക്ഷംവീതവും ക​ല്ലു​വാ​തു​ക്ക​ല്‍15 ല​ക്ഷവും നൽകി.

കു​ള​ക്ക​ട, പന്മന, ശൂ​ര​നാ​ട്, മ​യ്യ​നാ​ട്പഞ്ചായത്തുകൾ 10 ല​ക്ഷം വീതവും ചാ​ത്ത​ന്നൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍, ക​ട​യ്ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, പ​ത്ത​നാ​പു​രം പഞ്ചായത്തുകൾ അ​ഞ്ചു ല​ക്ഷം വീതവും നൽകി. പ​ന​യം, വി​ള​ക്കു​ടി, തെ​ക്കും​ഭാ​ഗം-​ഒ​രു ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ള്‍ ന​ല്‍​കി​യ തു​ക.

ചാ​ത്ത​ന്നൂ​ര്‍. ചി​റ​ക്ക​ര, മ​യ്യ​നാ​ട്, പ​ത്ത​നാ​പു​രം, വെ​ളി​ന​ല്ലൂ​ര്‍, കൊ​റ്റ​ങ്ക​ര, പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ജീ​വ​ന​ക്കാ​രും ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യം/​ശ​മ്പ​ളം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കും. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്ന് ഇ​തേ മാ​തൃ​ക​യി​ല്‍ തു​ക സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും യോ​ഗം ചേ​രും.

കൊ​ല്ലം പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ പെ​ര്‍​ഫോ​മ​ന്‍​സ് ഓ​ഡി​റ്റ് യൂ​ണി​റ്റ് ഓ​ഫീ​സു​ക​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടേ​യും ഒ​രു മാ​സ​ത്തെ ശ​മ്പ​ളം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​ന്‍. മ​നു​ഭാ​യി അ​റി​യി​ച്ചു.

Related posts