തൃശൂരിലെ  കാ​രു​ണ്യ​യാ​ത്ര:   19 ല​ക്ഷം സം​സ്ഥാ​ന​ത​ല സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ​ക്ക്  ബസുടമകൾ തുക കൈമാറും

തൃ​ശൂ​ർ: ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി സ​മാ​ഹ​രി​ച്ച 19 ല​ക്ഷം രൂ​പ ഇ​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റും. ബ​സു​ട​മ​ക​ളു​ടെ സം​സ്ഥാ​ന​ത​ല സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ​ക്കാ​ണു തു​ക കൈ​മാ​റു​ക. ഫെ​ഡ​റേ​ഷ​ൻ അ​ടു​ത്ത​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​ക്കു മൂ​ന്നു കോ​ടി​യോ​ളം രൂ​പ വ​രു​ന്ന തു​ക കൈ​മാ​റും.

ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് തൃ​ശൂ​ർ ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓപ്പറേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വ​ട​ക്കേ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ഓ​ഫി​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ തു​ക കൈ​മാ​റു​മെ​ന്നു പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്രേം​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റോ ഫ്രാ​ൻ​സി​സും അ​റി​യി​ച്ചു.

Related posts