കുതിരാൻ – മണ്ണുത്തി ആറുവരിപ്പാത നിർമാണം; സ​മ​രത്തിനു പിന്നിൽ മുതലെടുപ്പ് രാഷ്‌ട്രീയം; മൂ​ക്കു​മാ​ത്ര​മ​ല്ല, ചെ​വി​യും മൂടേണ്ട ഗ​തി​കേ​ടിൽ ജനം

തൃ​ശൂ​ർ: ആ​റു​വ​രി​പ്പാ​ത​യും തു​ര​ങ്ക​നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​രം​ഭി​ച്ച സ​മ​ര​ത്തി​നു പി​ന്നാ​ലെ എ​ൽ​ഡി​എ​ഫും സ​മ​ര​ത്തി​നെ​ത്തു​ന്ന​തോ​ടെ പ​രി​സ​ര​വാ​സി​ക​ൾ​ മൂ​ക്കു മാ​ത്ര​മ​ല്ല, ചെ​വി​യും പൊ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​യി.

പൊ​ടി മൂ​ലം മൂ​ക്കുപൊ​ത്താ​തെ ഇ​തു​വ​ഴി ക​ട​ന്നുപോ​കാ​ൻ സാ​ധി​ക്കി​ല്ല. ഇ​പ്പോ​ൾത​ന്നെ ഡി​വൈ​എ​ഫ്ഐ​യും കോ​ണ്‍​ഗ്ര​സും അ​ടു​ത്ത​ടു​ത്ത് വ​ലി​യ ശ​ബ്ദ​ത്തി​ൽ മൈ​ക്ക് വ​ച്ച് സ​മ​രം ആ​രം​ഭി​ച്ച​തോ​ടെ ര​ണ്ടു സ​മ​ര​ക്കാ​രും പ​റ​യു​ന്ന​ത് ആ​ർ​ക്കും തി​രി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

ആ​റു​വ​രിനി​ർ​മാ​ണ​ത്തി​ന്‍റെ കാ​ര്യം വി​ട്ട് പ​ര​സ്പ​രം ചെ​ളി​വാ​രി​യെ​റി​യു​ന്ന സ്ഥി​തി​യി​ലേ​ക്കാ​ണ് സ​മ​ര​ങ്ങ​ളു​ടെ പോ​ക്ക്. ആ​റു​വ​രിനി​ർ​മാ​ണം വൈ​കു​ന്ന​തു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് ആ​രോ​പ​ണം വ​രു​ന്ന​തു​കൊ​ണ്ടാ​ണ് എ​ൽ​ഡി​എ​ഫ് സ​മ​ര​ത്തി​നി​റ​ങ്ങു​ന്ന​തെ​ന്നു കെ.​രാ​ജ​ൻ എം​എ​ൽ​എ പ​റ​യു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ​യ​ല്ല, കേ​ന്ദ്ര​ത്തി​ന്‍റെ അ​നാ​സ്ഥ​യാ​ണ് പ്ര​ശ്ന​മെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ​ത്രേ സ​മ​രം.
കോ​ണ്‍​ഗ്ര​സാ​ണ് ആ​ദ്യം പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ൽ അ​നി​ശ്ചി​തകാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് ഡി​വൈ​എ​ഫ്ഐ​യും സ​മ​രം ആ​രം​ഭി​ച്ചു. നാ​ളെ മു​ത​ൽ എ​ൽ​ഡി​എ​ഫും സ​മ​ര​ത്തി​നി​റ​ങ്ങു​ക​യാ​ണ്.

റോ​ഡ് നി​ർ​മാ​ണ​മെ​ന്ന ല​ക്ഷ്യം നേ​ടാ​ൻ പ​ര​സ്പ​രം സ​ഹ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​വ​ര​വ​രു​ടെ നേ​ട്ട​ത്തി​നാ​യി സ​മ​രം ന​ട​ത്തു​ന്ന​തു മു​ത​ലെ​ടു​പ്പ് രാഷ്‌ട്രീയ​മാ​ണെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം. ജ​ന​കീ​യ സ​മ​ര​മെ​ന്ന നി​ല​യി​ൽ ഇ​രു​ന്പു​പാ​ല​ത്തും സ​മ​രം ന​ട​ത്തു​ന്നു​ണ്ട്. പ​ര​സ്പ​രം സ​ഹ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Related posts