പേ​രൂ​ർ, കൂ​ട​ല്ലൂ​ർ ക​വ​ല​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂക്ഷം; വെട്ടിലാ‌യി ജ​നങ്ങൾ

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടു രൂ​പ​പ്പെ​ട്ട വ​ൻ വെ​ള്ള​ക്കെ​ട്ട് ജ​ന​ത്തെ വ​ല​ച്ചു. മ​ണി​ക്കൂ​റു​ക​ളോ​ളം ന​ഗ​രം നി​ശ്ച​ല​മാ​യി.

മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​രോ​പി​ച്ചു.

അ​തി​ര​മ്പു​ഴ റോ​ഡി​ൽ ക​ച്ചേ​രി​ക്കു​ന്നു മു​ത​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മാ​ണ് പേ​രൂ​ർ ക​വ​ല​യി​ൽ നി​റ​യു​ന്ന​ത്. മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ മ​ലി​ന​ജ​ല​വും ഒ​ഴു​കി​യെ​ത്തു​ന്ന​ത് ഇ​വി​ടേ​ക്കാ​ണ്.

കാ​ല്പാ​ദം മൂ​ടു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ ച​വി​ട്ടാ​തെ ന​ട​ക്കാ​ൻ വ​യ്യാ​ത്ത ഗ​തി​കേ​ടി​ലാ​യി കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ.
വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​യ​തോ​ടെ ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ണ്ടാ​യി.

വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം അ​ടി​ച്ചുക​യ​റി​യ​ത് വ്യാ​പാ​രി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പാ​ലാ-​ഏ​റ്റു​മാ​നൂ​ർ റോ​ഡി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.

ക​ട്ട​ച്ചി​റ മേ​രി​മൗ​ണ്ട് സ്കൂ​ളി​നു മു​ൻ​വ​ശം മു​ത​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണു ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ‍​യ​ത്.

Related posts

Leave a Comment