വ്യാജമദ്യം നിര്‍മിച്ച കായംകുളത്ത് മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍ ! ഇയാളെ മുമ്പ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്…

മുന്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ വ്യാജമദ്യ നിര്‍മാണത്തിന് അറസ്റ്റില്‍. സര്‍വീസില്‍നിന്നു പിരിച്ചുവിട്ട കായംകുളം കൃഷ്ണപുരം കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ (കിഷോര്‍) ആണു പിടിയിലായത്. ഇത്തരം കേസുകളില്‍ ഇയാള്‍ മുമ്പും പിടിയിലായിട്ടുണ്ട്.

500 ലീറ്റര്‍ വ്യാജമദ്യവും ലേബലുകളും എക്‌സൈസ് പിടികൂടിയെന്നാണ് വിവരം. 28 കുപ്പി മദ്യവുമായി കൊല്ലം സ്വദേശി രാഹുല്‍ നേരത്തെ കൊല്ലത്തു പിടിയിലായിരുന്നു.

ഇയാളില്‍നിന്നു ലഭിച്ച വിവരമനുസരിച്ചാണു ഹാരിയെ പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്നു സ്പിരിറ്റ് എത്തിച്ചാണു വ്യാജമദ്യം നിര്‍മിച്ചിരുന്നതെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നു.

തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഗ്രാമങ്ങളില്‍ വ്യാജവാറ്റ് സജീവമാകുന്നതായാണ് വിവരം.

Related posts

Leave a Comment