ഭ​യ​ന്ദ​ർ റെ​യി​ൽ​വേ പാ​ല​ത്തി​ൽ ജീ​വ​ൻ പ​ണ​യം വെ​ച്ച് യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് റെ​യി​ൽ​വേ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ!

മും​ബൈ ഭ​യ​ന്ദ​ർ ക്രീ​ക്ക് റെ​യി​ൽ​വേ പാ​ല​ത്തി​ൽ യു​വാ​ക്ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഗ്രാ​ഫി​റ്റി വ​ര​യ്ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഏ​ണി ഉ​പ​യോ​ഗി​ച്ച് പാ​ല​ത്തി​ന​ടി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന യു​വാ​ക്ക​ൾ, താ​ഴെ പു​ഴ​യൊ​ഴു​കു​ന്ന റെ​യി​ലിം​ഗി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് സ​ർ​ക്ക​സ് അ​ഭ്യാ​സ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്.

റെ​യി​ൽ​വേ സ്വ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും ചെ​യ്ത യു​വാ​ക്ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ റെ​യി​ൽ​വേ​യു​ടെ ഔ​ദ്യോ​ഗി​ക അ​ക്കൗ​ണ്ടാ​യ ‘റെ​യി​ൽ​വേ സേ​വ’ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും, 139 ന​മ്പ​റി​ലോ ‘റെ​യി​ൽ​മ​ദ​ദ്’ പോ​ർ​ട്ട​ലി​ലോ പ​രാ​തി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ച​രി​ച്ച ഈ ​വീ​ഡി​യോ എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച​താ​ണെ​ന്ന് അ​പ്‌​ലോ​ഡ് ചെ​യ്ത​യാ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ റെ​യി​ൽ​വേ പാ​ല​ത്തി​ൽ ആ​ളു​ക​ൾ അ​തി​ക്ര​മി​ച്ചു ക​യ​റി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

 

 

Related posts

Leave a Comment