മൈ​സൂ​രുവിൽ സ്വ​കാ​ര്യ എ​സി സ്ലീ​പ്പ​ർ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

മൈ​സൂ​രു: സ്വ​കാ​ര്യ എ​സി സ്ലീ​പ്പ​ർ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ പെ​രി​യ​പ​ട്ട​ണ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബേ​പ്പൂ​ർ സ്വ​ദേ​ശി അ​ഫ്താ​ബ്, മ​ങ്കാ​വ് സ്വ​ദേ​ശി സ​ജേ​ഷ് തു​ട​ങ്ങി​യ​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​വേ​രി എ​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​റും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പ​രി​ക്കേ​റ്റ​വ​രെ ഹു​ൻ​സൂ​രി​ലെ​യും മൈ​സൂ​രു​വി​ലെ​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ഇ​രു​ന്ന​വ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ്ര​തീ​ക്ഷി​ത​മാ​യി ലോ​റി എ​തി​ർ ദി​ശ​യി​ലേ​ക്ക് തി​രി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment