കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകാന്‍ പോലീസെത്തിയപ്പോള്‍ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ ! ഒടുവില്‍ സംഭവിച്ചത്…

വണ്ടന്‍മേട്ടില്‍ കാണാതായ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കാമുകന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍.

കൊച്ചറ മന്തിപ്പാറ സ്വദേശികളായ അരിമറ്റത്തില്‍ ജോമിഷ്(33), പുന്നക്കല്‍ ജോയല്‍(30), സുല്‍ത്താന്‍മേട് പൂവേലില്‍ മനു(33) എന്നിവരാണ് പിടിയിലായത്.

18 വയസ്സുള്ള പെണ്‍കുട്ടിയെ കാണാതായെന്ന് ഞായറാഴ്ചയാണ് രക്ഷിതാക്കള്‍ വണ്ടന്‍മേട് പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുള്ള സ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുകയായിരുന്നു.

അതോടെ എസ്എച്ച്ഒ വി.എസ്.നവാസിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി. കാമുകന്റെ സുഹൃത്തിന്റെ വീട്ടിലായിരുന്നു പെണ്‍കുട്ടി.

വീട്ടുകാരെ കാര്യം ധരിപ്പിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ പോലീസ് സംഘം തയാറെടുത്തെങ്കിലും ഏതാനും യുവാക്കള്‍ ചേര്‍ന്ന് എതിര്‍ത്തു.

15 മിനിറ്റിലധികം പോലീസ് സംഘത്തെ യുവാക്കള്‍ തടഞ്ഞതോടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തു.

അതില്‍ മൂന്ന് യുവാക്കളെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടി കാമുകനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അയാള്‍ക്കൊപ്പം വിട്ടയയ്ക്കുകയും ചെയ്തു.

Related posts

Leave a Comment