ട്രാഫിക് നിയമം ലംഘിച്ച യുവാവിനെ വെടിവെച്ച് കൊന്നു; പോ​ലീ​സു​കാ​രനെ സഹായിക്കാൻ പ​ണ​പ്പി​രി​വ്


ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
പാ​രി​സ്: ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച​തി​ന് പ​തി​നേ​ഴു​കാ​ര​നെ വെ​ടി​വ​ച്ചു​കൊ​ന്ന പൊ​ലീ​സു​കാ​ര​നെ സ​ഹാ​യി​ക്കാ​ന്‍ ഫ്രാ​ന്‍​സി​ലെ വ​ല​തു​പ​ക്ഷ​ക്കാ​ര്‍ പ​ണ​പ്പി​രി​വ് ന​ട​ത്തു​ന്നു.

ആ​റു ദി​വ​സ​ത്തോ​ളം പാ​രി​സി​നെ ക​ലാ​പ​ഭൂ​മി​യാ​ക്കി​യ​ത് ഈ ​കൊ​ല​പാ​ത​ക​മാ​യി​രു​ന്നു. ഇ​തി​ലെ പ്ര​തി​ക്ക് വേ​ണ്ടി​യാ​ണ് മു​ന്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി മ​രി​ന്‍ ലെ ​പെ​ന്നി​ന്‍റെ ഉ​പ​ദേ​ഷ്ടാ​വാ​യി​രു​ന്ന ജീ​ന്‍ മെ​സി​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പി​രി​വ്.


ദി​വ​സ​ങ്ങ​ള്‍​ക്ക് അ​കം 9,63,000 യൂ​റോ കൊ​ല​യാ​ളി​യെ സ​ഹാ​യി​ക്കാ​നു​ള്ള സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചു​ക​ഴി​ഞ്ഞു. രാ​ജ്യ​ത്ത് നി​ല​നി​ല്‍​ക്കു​ന്ന വ​ര്‍​ണ​വെ​റി​യു​ടെ പാ​ര​മ്യ​മാ​ണി​തെ​ന്ന് ആ​ണ് വി​ല​യി​രു​ത്ത​ല്‍.

ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​നാ​ണ് കൊ​ല്ല​പ്പെ​ട്ട കൗ​മാ​ര​ക്കാ​ര​ന്‍. വെ​ടി​വ​ച്ച പോ​ലീ​സു​കാ​ര​ന്‍ വെ​ള്ള​ക്കാ​ര​നും. പി​രി​വി​നെ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മാ​നു​വ​ല്‍ മാ​ക്രോ​ണ്‍ അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ര്‍ അ​പ​ല​പി​ച്ചു.

Related posts

Leave a Comment