തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ.
ഏതൊക്കെ സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15 മുതൽ നടപ്പാക്കുന്ന ഈ പദ്ധതി തൊഴിലിടത്തേക്ക് പോകുന്ന വനിതകൾക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടമില്ലാത്ത സ്ഥിതിയിൽ കെഎസ്ആർടിസിയെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് വേണ്ടി രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിക്ക് സമ്പത്തുണ്ട് അതിനെ പ്രയോജനപ്പെടുത്തും. വാഹന മോഡിഫിക്കേഷൻ കാര്യത്തിൽ യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
