സൗ​ന്ദ​ര്യ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​നി​ൽ നി​ന്ന് ആ​ത്മീ​യ​ത​യു​ടെ പാ​ത​യി​ൽ; ഇ‌​എ​ല്‍‌​എ​ഫ് കോ​സ്മെ​റ്റി​ക്സ് സ​ഹ​സ്ഥാ​പ​ക​ന്‍ പൗ​രോ​ഹി​ത്യ​ത്തി​ലേ​ക്ക്

ക​ലി​ഫോ​ര്‍​ണി​യ: പ്ര​മു​ഖ സൗ​ന്ദ​ര്യ​വ​ര്‍​ധ​ക ബ്രാ​ന്‍​ഡാ​യ ഇ‌​എ​ല്‍‌​എ​ഫ് കോ​സ്മെ​റ്റി​ക്സ് ബ്രാ​ന്‍​ഡി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും ശ​ത​കോ​ടീ​ശ്വ​ര​നു​മാ​യ സ്കോ​ട്ട്‌‌‌ വി​ൻ​സെ​ന്‍റ് ബോ​ർ​ബ ക​ത്തോ​ലി​ക്ക പൗ​രോ​ഹി​ത്യം സ്വീ​ക​രി​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ന്നു. കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള ആ​സ്തി​യും ആ​ഡം​ബ​ര​ജീ​വി​ത​വും ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം ദൈ​വ​വി​ളി​ക്കു മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് മേ​യ് 23ന് ​അ​ദേ​ഹം തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കും.

2004ല്‍ ​സ്കോ​ട്ട്‌ വി​ൻ​സെ​ന്‍റ് ബോ​ർ​ബ​യും ജോ​സ​ഫ് ഷ​മ​യും ചേ​ര്‍​ന്നാ​ണ് “eyes, lips, face” എ​ന്ന​തി​ന്‍റെ ചു​രു​ക്ക​പ്പേ​രാ​യ ഇ‌​എ​ല്‍‌​എ​ഫ് കോ​സ്മെ​റ്റി​ക്സ് സ്ഥാ​പി​ച്ച​ത്. കു​റ​ഞ്ഞ വി​ല​യി​ല്‍ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​തു​ട​ങ്ങി​യ​തോ​ടെ 2014ൽ ​ക​മ്പ​നി 100 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ൽ​പ്പ​ന​യി​ലെ​ത്തി. ബി​സി​ന​സ് ലോ​ക​ത്തും സെ​ലി​ബ്രി​റ്റി ജീ​വി​ത​ത്തി​ലും മു​ഴു​കി​യി​രു​ന്ന ബോ​ർ​ബ​യു​ടെ ജീ​വി​ത​ത്തി​ല്‍ പി​ന്നീ​ട് നി​ര്‍​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​ണ് ഉ​ണ്ടാ​യ​ത്.

10-ാം വ​യ​സി​ല്‍ പൗ​രോ​ഹി​ത്യ​വി​ളി​യോ​ടു​ള്ള ആ​ഗ്ര​ഹം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും “താ​ന്‍ അ​ര്‍​ഹ​ന​ല്ല” എ​ന്ന ചി​ന്ത​യാ​ല്‍ അ​തി​ല്‍​നി​ന്ന് പ​തി​യെ അ​ക​ന്നു​പോ​യ​താ​യും ബോ​ർ​ബ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ല്‍ 40-ാം വ​യ​സി​ല്‍ ജീ​വി​ത​ത്തി​ലെ ശൂ​ന്യ​ത തി​രി​ച്ച​റി​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തെ വീ​ണ്ടും വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ച്ചു. സ​മ്പ​ത്തി​ന്‍റെ​യും പ്ര​ശ​സ്തി​യു​ടെ​യും ഉ​ച്ച​കോ​ടി​യി​ല്‍ എ​ത്തി​യ​പ്പോ​ഴും ഉ​ള്ളി​ലെ ശൂ​ന്യ​ത അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്നു.

ഒ​രു ആ​ഘോ​ഷ​വി​രു​ന്നി​നി​ടെ അ​തി​യാ​യ ഏ​കാ​ന്ത​ത​യും ദുഃ​ഖ​വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് ദൈ​വ​ത്തോ​ട് ചേ​ര്‍​ന്നു​ള്ള ജീ​വി​തം ന​യി​ക്കു​വാ​ന്‍ പ്രാ​ര്‍​ത്ഥി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നു ബോ​ർ​ബ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി. 2019ല്‍ ​ത​ന്‍റെ സ​മ്പാ​ദ്യ​ത്തി​ന്‍റെ വ​ലി​യൊ​രു പ​ങ്ക് ദാ​ന​ധ​ര്‍​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ന​ല്‍​കി​യ അ​ദ്ദേ​ഹം പി​ന്നീ​ട് സെ​മി​നാ​രി​യി​ല്‍ ചേ​ര്‍​ന്നു. ഫ്രെ​സ്നോ രൂ​പ​ത​യ്ക്കു​വേ​ണ്ടി​യാ​ണ് വൈ​ദി​ക​പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​ത്. 2025 ജൂ​ണ്‍ 21ന് ​ട്രാ​ന്‍​സി​ഷ​ണ​ല്‍ ഡീ​ക്ക​നാ​യി അ​ഭി​ഷി​ക്ത​നാ​യ അ​ദ്ദേ​ഹം മേ​യ് 23ന് ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ക്കും.

“എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഇ​ത്ര സ​ന്തോ​ഷം മു​മ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല” എ​ന്നാ​ണ് ഇ​പ്പോ​ള്‍ ല​ളി​ത​ജീ​വി​തം ന​യി​ക്കു​ന്ന ബോ​ർ​ബ​യു​ടെ പ്ര​തി​ക​ര​ണം. ആ​ഡം​ബ​ര​ത്തി​നും പ്ര​ശ​സ്തി​ക്കും ന​ല്‍​കാ​നാ​കാ​ത്ത സ​മാ​ധാ​നം ദൈ​വ​സ​ന്നി​ധി​യി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞു​വെ​ന്നും ഈ ​ആ​ത്മീ​യ നി​ര്‍​വൃ​തി​യോ​ടെ​യാ​ണ് തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സ​മ്പ​ത്തും പ്ര​ശ​സ്തി​യും വി​ജ​യ​വും കൊ​ണ്ട് ലോ​കം ആ​ദ​രി​ച്ച സ്കോ​ട്ട്-​വി​ൻ​സെ​ന്‍റ് ബോ​ർ​ബ ഇ​പ്പോ​ള്‍ ആ​ത്മാ​ക്ക​ളു​ടെ ര​ക്ഷ​യ്ക്കാ​യി ജീ​വി​തം സ​മ​ര്‍​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

Related posts

Leave a Comment