സ്വ​കാ​ര്യ​വ്യ​ക്തി പൊ​തു​തോ​ട് നി​ക​ത്തി; പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ൽ; 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ

അ​മ്പ​ല​പ്പു​ഴ: പൊ​തു​തോ​ട് സ്വ​കാ​ര്യ​വ്യ​ക്തി നി​ക​ത്തി​യ​തോ​ടെ ഒ​രു പ്ര​ദേ​ശം മു​ഴു​വ​ൻ ഒ​റ്റ​മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ലാ​യി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ൽ എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ന് കി​ഴ​ക്ക് പ​ഴ​നി​ലം ഭാ​ഗ​ത്തെ 40 ഓ​ളം കു​ടും​ബ​ങ്ങ​ൾ ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

ഈ ​പ്ര​ദേ​ശ​ത്തെ ക​ര​വെ​ള്ളം പൂ​ക്കൈ​ത ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള വെ​ട്ടി​ക്ക​രി​ത്തോ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യി​രു​ന്ന കൈ​ത്തോ​ടാ​ണ് നീ​രൊ​ഴു​ക്കി​നാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ശേ​ഷം സ്വ​കാ​ര്യ​വ്യ​ക്തി നി​ക​ത്തി​യ​ത്. റോ​ഡി​ന് കു​റു​കെ ക​ലു​ങ്കും നി​ർ​മി​ച്ചി​രു​ന്നു. മ​ണ്ണി​ന​ടി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ന്ന​താ​ണ് നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണം. വ്യാ​ഴാ​ഴ്ച തു​ട​ർ​ച്ച​യാ​യി പെ​യ്ത ഒ​റ്റ മ​ഴ​യി​ൽ പ​ഴ​നി​ലം അ​ശോ​ക​ൻ, ഷെ​രീ​ഫ് എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി.

ഇ​വ​ർ ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ഭ​യം​തേ​ടി​യി​രി​ക്കു​ക​യാ​ണ്. മ​ഴ തു​ട​രു​ന്ന​തോ​ടെ മ​റ്റ് വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ മു​ങ്ങു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. പ്ര​ദേ​ശ​ത്തെ പ​ല​രു​ടെ​യും ക​ര​കൃ​ഷി​ക​ൾ വെ​ള്ള​ത്തി​ലാ​യി. വീ​ടും പ​രി​സ​ര​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. തു​ട​ർ​ച്ച​യാ​യി വെ​ള്ളം കെ​ട്ടി​ക്കി​ട​ന്നാ​ൽ വീ​ടു​ക​ൾ​ക്കു നാ​ശ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ത​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തെ 38 ഓ​ളം കു​ടും​ബ​ങ്ങ​ൾ പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ദു​ര​ന്ത​നി​വാ​ര​ണ​ക്ക​മ്മി​റ്റി​ക്ക് പ​രാ​തി ന​ൽ​കി.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. തോ​ബി​യാ​സ്, പ​ഞ്ചാ​യ​ത്തം​ഗം മും​താ​സ് ഷെ​മീ​ർ എ​ന്നി​വ​ർ പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു. പൊ​തു​തോ​ട് നി​ക​ത്തി​യ ഭാ​ഗ​ത്തു​കൂ​ടി നീ​ർ​ച്ചാ​ലു​ണ്ടാ​ക്കി വെ​ള്ള​ക്കെ​ട്ടി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ത​ക​ർ​ന്ന പൈ​പ്പി​നു പ​ക​രം പു​തി​യ​ത് സ്ഥാ​പി​ച്ച് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണ​ന്ന​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment