തീയറ്ററുകള്‍ തുറക്കാന്‍ അനുമതിയില്ല ! ഫ്രഞ്ച് പ്രധാനമന്ത്രിയ്‌ക്കെതിരേ പുരസ്‌കാര വേദിയില്‍ തുണിയുരിഞ്ഞ് നടിയുടെ പ്രതിഷേധം…

തീയറ്റര്‍ തുറക്കാക്കാന്‍ അനുമതി നല്‍കാത്ത ഫ്രഞ്ച് പ്രധാനമന്ത്രി ഴോങ് കാസ്റ്റെക്സിനെതിരേ വസ്ത്രമുരിഞ്ഞ് നടി കോറീന്‍ മസീറോയുടെ പ്രതിഷേധം. സീസര്‍ പുരസ്‌കാര വേദിയിലായിരുന്നു നടിയുടെ തുണിയുരിയല്‍ പ്രതിഷേധം അരങ്ങേറിയത്.

കോവിഡ് മൂലം ഫ്രാന്‍സില്‍ അടച്ച തിയേറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു നടി പ്രതിഷേധിച്ചത്. അതെ സമയം, തിയേറ്ററുകള്‍ ഇപ്പോള്‍ തുറക്കില്ലെന്ന കടുത്ത നിലപാടിലാണ് സര്‍ക്കാര്‍.

സര്‍ക്കാര്‍ നിലപാടിനെതിരേ കടുത്ത പ്രതിഷേധമറിയിച്ചു കഴുതയുടെ തുകല്‍ കൊണ്ടുള്ള രക്തം പുരണ്ട വസ്ത്രം ധരിച്ചാണ് കോറിനീ മസീറോ വേദിയിലെത്തിയത്. ‘സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ ഇല്ലെങ്കില്‍ ഭാവിയില്ല. ഞങ്ങള്‍ക്ക് കല തിരിച്ചുവേണം’ നടി വേദിയില്‍ വെച്ചു പറഞ്ഞു.

Related posts

Leave a Comment