പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഇ​നി ഉ​പേ​ക്ഷി​ക്കേണ്ട; വി​ദ്യാ​ർ​ഥി​ക​ൾ പ്ര​കാ​ശി​പ്പി​ക്കും

കാ​ട്ടാ​ക്ക​ട : കേ​ടാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഇ​നി ഉ​പേ​ക്ഷി​ക്കേക​ണ്ട വി​എ​ച്ച്എ​സ്‌​സി എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ പ്ര​കാ​ശി​പ്പി​ക്കും. വി​വി​ധ സ്കൂ​ളു​ക​ളി​ൽ ര​ണ്ടു ദി​വ​സ​മാ​യി ന​ട​ത്തു​ന്ന ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി പൂ​വ​ച്ച​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

നാ​ഷ​ണ​ൽ സ​ർ​വി​സ് സ്കീം ​ദ്വി​ദി​ന സ​മ്മ​ർ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് കേ​ടു​വ​ന്ന എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ഉ​പ​യോ​ഗ​യോ​ഗ്യ​മാ​ക്കാ​ൻ വോ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.വി​എ​ച്ച്എ​സ്‌​സി ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് അ​ധ്യാ​പ​ക​നാ​യ ജി​മ്മി എ​സ്. കു​മാ​ർ ആ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

വി​എ​ച്ച്എ​സ്‌​സി അ​ധ്യാ​പ​ക​നാ​യ ഉ​ദ​യ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യാ​മ്പ്. വീ​ടു​ക​ളി​ൽ നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ടാ​യ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ ശേ​ഖ​രി​ച്ചു കേ​ടു​പാ​ട് തീ​ർ​ത്തു ഇ​വ ന​ൽ​കി​യ​വ​ർ​ക്ക് ത​ന്നെ തി​രി​കെ ന​ൽ​കി.

ഇ​വ ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ക്കു​ക​യും കൂ​ടാ​തെ കേ​ടു വ​രു​മ്പോ​ൾ ഇ​വ വ​ലി​ച്ചെ​റി​ഞ്ഞു ഉ​ണ്ടാ​കു​ന്ന പ​രി​സ​ര മ​ലി​നി​ക​ര​ണം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യാം. ഇ​തി​നാ​യി തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​മെ​ന്ന് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കൂ​ടി​യാ​യ ഉ​ദ​യ​കു​മാ​ർ പ​റ​ഞ്ഞു.

Related posts