ഒ​ട്ടു​മി​ക്ക ക്രി​മി​ന​ൽ കേ​സു​ക​ളി​ലും വില്ലൻ മ​ദ്യം; സർക്കാരിന്‍റെ മദ്യനയം വൻ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കും: വി.​എം. സു​ധീ​ര​ൻ

അ​മ​ര​വി​ള : സ​ർ​ക്കാരിന്‍റെ മദ്യ നയം സം​സ്ഥാ​ന​ത്തെ വ​ൻ ദു​ര​ന്ത​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് വി. ​എം. സു​ധീ​ര​ൻ. പു​തി​യ മ​ദ്യ​ശാ​ല​ക​ൾ​ക്ക് സം​സ്ഥാ​ന​ത്ത് നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​നു​മ​തി ന​ൽ​കി​യ​ത് വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ളും യ​ഥേ​ഷ്ടം മ​ദ്യം ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്.

ഇ​ട​ക്കാ​ല​ങ്ങ​ളി​ൽ ന​ട​ന്നി​ട്ടു​ള​ള ഒ​ട്ടു​മി​ക്ക ക്രി​മി​ന​ൽ കേ​സു​ക​ളി​ലും മ​ദ്യ​മാ​ണ് വി​ല്ല​നെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന നേ​തൃ​പ​ഠ​ന ക്യാ​ന്പ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ.

എ​ച്ച്എ​സ്എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​സാ​ബു ജി. ​വ​ർ​ഗീ​സ്, ടി. ​എ​സ്. ഡാ​നി​ഷ് , ഡോ.​രാ​ധാ​മ​ണി നാ​യ​ർ, എ​ൻ. ര​വി​കു​മാ​ർ, ബി.​മോ​ഹ​ൻ കു​മാ​ർ, പി.​വി​ൻ​സെ​ന്‍റ് , എ.​കെ. അ​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts