കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ഇറങ്ങി നടന്നു ; ആശങ്കയിൽ ആശുപത്രി


ഗാ​ന്ധി​ന​ഗ​ർ: കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി വാ​ർ​ഡി​ന് പു​റ​ത്തു പോ​യി പൊ​തുജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​തി​ൽ ആ​ശ​ങ്ക.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ കൊ​റോ​ണ നി​രീ​ക്ഷ​ണ വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മം​ഗ​ലാ​പു​രം സ്വ​ദേ​ശി​യാ​യ 70 കാ​ര​നാ​ണ് വാ​ർ​ഡി​ൽനി​ന്ന് പു​റ​ത്തുപോ​യി സ​മീ​പ​ത്തെ ക​ട​യി​ൽ നി​ന്നും ചാ​യ കു​ടി​ക്കു​ക​യും ആ​ശു​പ​ത്രി റോ​ഡി​ന്‍റെ എ​തി​ർ ഭാ​ഗ​ത്തു​ള്ള ക​ട​യി​ൽ പോ​യി സി​ഗ​ര​റ്റ് വാ​ങ്ങി വ​ലി​ക്കു​ക​യും ചെ​യ്ത​ത്.

ഇ​യാ​ൾ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​വും വ്യാ​ഴാ​ഴ്ച​യും പു​റ​ത്തു പോ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഇ​യാ​ൾ പോ​യി അ​ധി​കം താ​മ​സി​യാ​തെ ത​ന്നെ സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ചു.

ഇ​ന്ന​ലെ ഇ​യാ​ൾ പു​റ​ത്തു പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം സി​ഗ​റ​റ്റ് വാ​ങ്ങി​യ​ശേ​ഷം വാ​ർ​ഡി​ൽ ത​നി​യെ പ്ര​വേ​ശി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സം​ശ​യ​ത്തി​ന്‍റെ പേ​രി​ൽ കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം സ്ര​വം ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നോ നാ​ള​യോ ല​ഭി​ക്കും. ഫ​ലം പോ​സ​റ്റീ​വാ​യാ​ൽ ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ന്ന തി​ന്‍റെ പേ​രി​ൽ സ​ന്പ​ർ​ക്ക​ത്തി​ലാ​യ ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല ഭ​ക്ഷ​ണ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കും ആ​ശ​ങ്ക​യാ​കും.

Related posts

Leave a Comment