ദൈ​വ​ത്തി​നു നി​ര​ക്കാ​ത്ത അ​നാ​വ​ശ്യ​ങ്ങ​ൾ പ​റ​യ​രു​ത്; വാ​വ സു​രേ​ഷി​നെ​പ്പ​റ്റി അ​ധി​ക്ഷേ​പം പ​റ​യാ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കും യോ​ഗ്യ​ത​യി​ല്ലെന്ന് ഗണേഷ് കുമാർ

വാ​വ സു​രേ​ഷി​നെ​പ്പ​റ്റി അ​ധി​ക്ഷേ​പം പ​റ​യാ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍​ക്കും യോ​ഗ്യ​ത​യി​ല്ല. സ​ർ​ക്കാ​രി​ൽ അ​വ​രോ​ടൊ​പ്പം കി​ട്ടാ​വു​ന്ന ഒ​രു ജോ​ലി മ​ന്ത്രി​യും മു​ഖ്യ​മ​ന്ത്രി​യും വാ​ഗ്ദാ​നം ചെ​യ്ത​പ്പോ​ൾ അ​തു വേ​ണ്ടെ​ന്നു​വ​ച്ച​യാ​ളാ​ണ് വാ​വ സു​രേ​ഷെന്ന് ഗണേഷ് കുമാർ.

പ​ണ​ക്കാ​ര​നാ​കാ​ൻ വ​നം വ​കു​പ്പി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി ക​യ​റി​ൽ മ​തി. മാ​സം ന​ല്ല ശ​മ്പ​ളം കി​ട്ടും. അ​ത് വേ​ണ്ടെ​ന്നു​വ​ച്ച ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ദൈ​വ​ത്തി​നു നി​ര​ക്കാ​ത്ത അ​നാ​വ​ശ്യ​ങ്ങ​ൾ പ​റ​യ​രു​ത്.

പ​റ​യു​ന്ന​വ​ർ ല​ജ്ജി​ക്കും.​മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഒ​രു സ​ർ​ക്കാ​ർ ജോ​ലി നി​ങ്ങ​ളു​ടെ മു​ന്നി​ൽ​വ​ച്ച് നീ​ട്ടി​യാ​ൽ അ​ത് വേ​ണ്ടെ​ന്നു വ​യ്ക്കാ​ൻ നി​ങ്ങ​ൾ​ക്കാ​കു​മോ?

അ​തി​ല്ലാ​ത്ത​വ​ർ ഇ​ത് പ​റ​യ​രു​ത്. എ​നി​ക്ക് പാ​മ്പി​നെ ഭ​യ​മാ​ണ്, അ​തി​നെ പി​ടി​ക്കാ​നും അ​റി​യി​ല്ല. അ​ങ്ങ​നെ​യൊ​രു സാ​ഹ​ച​ര്യം വ​രു​മ്പോ​ൾ ന​മ്മ​ൾ വി​ളി​ക്കു​ന്ന​തും വാ​വ സു​രേ​ഷി​നെ​യാ​ണ്.

്പാ​മ്പ് പി​ടു​ത്ത​ത്തി​ന്‍റെ പ​രി​ഷ്കാ​ര​ങ്ങ​ൾ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ഠി​പ്പി​ച്ചു​കൊ​ടു​ത്ത​ത് ഈ ​ചെ​റു​പ്പ​ക്കാ​ര​നാ​ണെന്ന് -ഗ​ണേ​ഷ് കു​മാ​ർ

Related posts

Leave a Comment