വിശ്രമിക്കാൻ എനിക്ക് മനസില്ല…! എ​ല്ലാ ദി​വ​സ​വും ഗ്രാ​മ​ത്തി​നു പു​റ​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നെ​ത്തി ജോ​ലി ചെ​യ്യും; വൈറലായ അപ്പുപ്പനെ പരിചയപ്പെടാം

ജീ​വി​ത​ത്തി​ൽ ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ പി​ന്നെ വി​ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ചി​ല​രു‌​ടെ നി​ല​പാ​ട്. ആ​വ​ശ്യ​ത്തി​ന് പ​ണം സ​ന്പാ​ദി​ച്ച് ക​ഴി​ഞ്ഞാ​ൽ പി​ന്നെ വി​ശ്ര​മി​ക്കു​ന്ന​തി​ന് എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നാ​ണ് ചി​ല​ർ ചി​ന്തി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ വി​ശ്ര​മി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് വ്യാ​യാ​മം ചെ​യ്തി​ല്ലെ​ങ്കി​ൽ വി​ശ്ര​മ​കാ​ലം പെ​ട്ടെ​ന്ന് അ​സു​ഖ​ങ്ങ​ളു​ടെ കാ​ല​മാ​യി മാ​റും.‌

അ​തു​കൊ​ണ്ടാ​ണ് 98-ാമ​ക്കെ വ​യ​സി​ലും താ​ൻ ജോ​ലി ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​ജ​യ് പാ​ൽ സിം​ഗ് പ​റ​യു​ന്ന​ത്. ആ​രാ​ണ് വി​ജ​യ് പാ​ൽ സിം​ഗ് എ​ന്ന​ല്ലേ നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്ന​ത്? ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ് ബ​റേ​ലി സ്വ​ദേ​ശി​യാ​ണ് വി​ജ​യ് പാ​ൽ സിം​ഗ്.

ച​ണ ചാ​ട്ട് എ​ന്ന വി​ഭ​വം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി. എ​ല്ലാ ദി​വ​സ​വും ഗ്രാ​മ​ത്തി​നു പു​റ​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നെ​ത്തി ജോ​ലി ചെ​യ്യും.

ച​ണ ചാ​ട്ട് ക​ഴി​ക്കാ​നെ​ത്തി​യ ഒ​രാ​ള്‍ വി​ജ​യ് പാ​ലി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു.

ഇ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം വൈ​റ​ലാ​യ​ത്. വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ വി​ജ​യ് പാ​ല്‍ സിം​ഗി​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

ഇ​ദ്ദേ​ഹ​ത്തെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​ന്റെ ഓ​ഫി​സി​ലേ​ക്ക് ക്ഷ​ണി​ച്ച് 11,000 രൂ​പ​യും വാ​ക്കി​ങ് സ്റ്റി​ക്കും ഷാളും ന​ൽ​കി. വീടുനന്നാക്കാനുള്ള പണവും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്

Related posts

Leave a Comment