ആ​ലു​വ​യി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ​ന്‍ അ​പ​ക​ടം ! വീ​ട്ടു​കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

ആ​ലു​വ കാ​രോ​ത്തു​കു​ഴി​യി​ല്‍ വീ​ട്ടി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.

അ​പ​ക​ടം മ​ന​സി​ലാ​ക്കി വീ​ട്ടി​ല്‍ നി​ന്ന് ഉ​ട​ന്‍ ത​ന്നെ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ​തി​നാ​ല്‍ വീ​ട്ടി​ലു​ള്ള​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന് രാ​വി​ലെ ആ​റു​മ​ണി​ക്കാ​ണ് സം​ഭ​വം. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന റോ​ബി​നും കു​ടും​ബ​വു​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്.

ഗ്യാ​സ് തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പു​തി​യ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​ണ​ക്ട് ചെ​യ്തി​രു​ന്നു. പാ​ച​കം തു​ട​ങ്ങി​യ​പ്പോ​ള്‍ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യി.

ഇ​തു​ക​ണ്ട് ഭ​യ​ന്ന് റോ​ബി​ന്‍ വീ​ട്ടി​ലു​ള്ള ബ്ലാ​ങ്ക​റ്റ് ഉ​പ​യോ​ഗി​ച്ച് സി​ലി​ണ്ട​ര്‍ മൂ​ടാ​ന്‍ ശ്ര​മി​ച്ചു. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ അ​പ​ക​ടം പേ​ടി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് എ​ല്ലാ​വ​രും ഉ​ട​ന്‍ ത​ന്നെ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ​ത് കൊ​ണ്ടാ​ണ് ആ​രും പ​രി​ക്ക് പ​റ്റാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

ഇ​തി​ന് പി​ന്നാ​ലെ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. റോ​ബി​നും ഭാ​ര്യ​യും ഒ​രു മ​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി റോ​ബി​നും കു​ടും​ബ​വും ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം ക​ത്തി ന​ശി​ച്ചു.

Related posts

Leave a Comment