ആ​ലു​വ​യി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വ​ന്‍ അ​പ​ക​ടം ! വീ​ട്ടു​കാ​ര്‍ ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ടു

ആ​ലു​വ കാ​രോ​ത്തു​കു​ഴി​യി​ല്‍ വീ​ട്ടി​ലെ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. അ​പ​ക​ടം മ​ന​സി​ലാ​ക്കി വീ​ട്ടി​ല്‍ നി​ന്ന് ഉ​ട​ന്‍ ത​ന്നെ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ​തി​നാ​ല്‍ വീ​ട്ടി​ലു​ള്ള​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ ആ​റു​മ​ണി​ക്കാ​ണ് സം​ഭ​വം. വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന റോ​ബി​നും കു​ടും​ബ​വു​മാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ഗ്യാ​സ് തീ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് പു​തി​യ ഗ്യാ​സ് സി​ലി​ണ്ട​ര്‍ ക​ണ​ക്ട് ചെ​യ്തി​രു​ന്നു. പാ​ച​കം തു​ട​ങ്ങി​യ​പ്പോ​ള്‍ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യി. ഇ​തു​ക​ണ്ട് ഭ​യ​ന്ന് റോ​ബി​ന്‍ വീ​ട്ടി​ലു​ള്ള ബ്ലാ​ങ്ക​റ്റ് ഉ​പ​യോ​ഗി​ച്ച് സി​ലി​ണ്ട​ര്‍ മൂ​ടാ​ന്‍ ശ്ര​മി​ച്ചു. ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ള്‍ അ​പ​ക​ടം പേ​ടി​ച്ച് വീ​ട്ടി​ല്‍ നി​ന്ന് എ​ല്ലാ​വ​രും ഉ​ട​ന്‍ ത​ന്നെ പു​റ​ത്തേ​യ്ക്ക് ഇ​റ​ങ്ങി​യ​ത് കൊ​ണ്ടാ​ണ് ആ​രും പ​രി​ക്ക് പ​റ്റാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​തി​ന് പി​ന്നാ​ലെ സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. റോ​ബി​നും ഭാ​ര്യ​യും ഒ​രു മ​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷ​ത്തോ​ള​മാ​യി റോ​ബി​നും കു​ടും​ബ​വും ഇ​വി​ടെ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രു​ന്നു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ല്ലാം ക​ത്തി ന​ശി​ച്ചു.

Read More

ഇ​നി റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ഗ്യാ​സ് സി​ലി​ണ്ട​റും ല​ഭി​ക്കും ! സം​സ്ഥാ​ന​ത്ത് മാ​റ്റ​ത്തി​ന്റെ വി​ത്ത് വി​ത​യ്ക്കാ​ന്‍ ‘കെ ​സ്‌​റ്റോ​ര്‍’

ഇ​നി റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ഗ്യാ​സ് സി​ലി​ണ്ട​റും വാ​ങ്ങാം. ഐ​ഒ​സി​യു​ടെ അ​ഞ്ചു കി​ലോ ചോ​ട്ടു ഗ്യാ​സാ​ണ് ല​ഭി​ക്കു​ക. കെ ​സ്റ്റോ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത റേ​ഷ​ന്‍​ക​ട​ക​ള്‍ വ​ഴി​യാ​കും വി​ത​ര​ണം. ഗ്യാ​സ് വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ധാ​ര​ണാ​പ​ത്രം ഐ​ഒ​സി​യു​മാ​യി ഒ​പ്പു​വ​ച്ചു. ഭ​ക്ഷ്യ​മ​ന്ത്രി ജി​ആ​ര്‍ അ​നി​ലി​ന്റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ പൊ​തു​വി​ത​ര​ണ ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ഡി സ​ജി​ത്ത് ബാ​ബു​വും ഐ​ഒ​സി ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ആ​ര്‍ രാ​ജേ​ന്ദ്ര​നു​മാ​ണ് ഒ​പ്പ് വ​ച്ച​ത്. പൊ​തു​വി​ത​ര​ണ​രം​ഗ​ത്തെ റേ​ഷ​ന്‍​ക​ട​ക​ളെ വൈ​വി​ദ്ധ്യ​വ​ത്ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി കെ ​സ്റ്റോ​ര്‍ എ​ന്ന പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കു​ക​യും അ​തി​ന്റെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലാ​യി 72 റേ​ഷ​ന്‍​ക​ട​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കെ ​സ്റ്റോ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചോ​ട്ടു ഗ്യാ​സി​ന്റെ വി​പ​ണ​നം, മി​ല്‍​മ​യു​ടെ കാ​ലാ​വ​ധി കൂ​ടി​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, കോ​മ​ണ്‍ സ​ര്‍​വീ​സ് സെ​ന്റ​ര്‍ വ​ഴി​യു​ള്ള സേ​വ​നം എ​ന്നി​വ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​രം​ഭി​ക്കു​ക.

Read More

എല്‍പിജി സിലിണ്ടര്‍ വേനലില്‍ ബോംബ് ആകുമോ ?വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്ന സന്ദേശത്തിനു പിന്നിലുള്ള യാഥാര്‍ഥ്യം ഇങ്ങനെ…

വേനലില്‍ കേരളം ചുട്ടുപഴുക്കുകയാണ്. ജലദൗര്‍ലഭ്യവും ചൂടും അതിരൂക്ഷമായതോടെ ജനങ്ങളെ ഭയപ്പാടിലാഴ്ത്തുന്ന സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ചൂടുകാലത്ത് സിലിണ്ടര്‍ ബോംബ് പോലെ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഈ സന്ദേശത്തിനു പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുകയാണ് ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് തുമ്മാരുക്കുടിയുടെ വിശദീകരണം. മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: എല്‍ പി ജി സിലിണ്ടര്‍ ബോംബാകുമോ? ചൂട് കൂടി വരുന്നതോടെ വാട്ട്‌സ്ആപ്പ് ശാസ്ത്രജ്ഞരും ചൂടായിക്കഴിഞ്ഞു. ‘താപനില വളരെ കൂടിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയൊരപകടം നിങ്ങളുടെ വീടുകളില്‍ മറഞ്ഞിരിക്കുന്നുണ്ട്. അന്തരീക്ഷ താപനില ക്രമാതീതമായ തോതില്‍ കൂടുന്‌പോള്‍ പാചകത്തിന് ഉപയോഗിക്കുന്ന ഘജഏ സിലിണ്ടറില്‍ മര്‍ദ്ദം കൂടുകയും ഒരു ബോബ് ആയി പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ ഇതാണ് ഏറ്റവും പുതിയ വാട്ട്‌സ് ആപ്പ് ശാസ്ത്രം..…

Read More