പാചക വാതക വി​ല  ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പാ​സ് ബു​ക്കി​ൽ  രേ​ഖ​പ്പെ​ടു​ത്ത​ണം; ബി​ൽ നി​ർ​ബ​ന്ധവും

കോ​ട്ട​യം: പാ​ച​ക വാ​ത​ക ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പാ​സ് ബു​ക്കി​ൽ സി​ലി​ണ്ട​റി​ന്‍റെ വി​ല​യും ബി​ൽ ന​ന്പ​രും കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശം. ക​ള​ക്‌‌ടറേറ്റി​ൽ ചേ​ർ​ന്ന എ​ൽ​പി​ജി ഓ​പ്പ​ണ്‍ ഫോ​റ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്‌‌ട​ർ മോ​ൻ​സി പി. ​അ​ല​ക്സാ​ണ്ട​റാ​ണ് ഏ​ജ​ൻ​സി​ക​ൾ​ക്ക് ഇ​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വി​ല രേ​ഖ​പ്പെ​ടു​ത്തി​യ ബി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​ജ​ൻ​സി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ന​ൽ​ക​ണം. ഇ​തു ഓ​യി​ൽ ക​ന്പ​നി​ക​ൾ ഉ​റ​പ്പു വ​രു​ത്ത​ണം. സി​ലി​ണ്ടറി​ന്‍റെ വി​ല മാ​സാ​രം​ഭ​ത്തി​ൽ​ത​ന്നെ ഓ​യി​ൽ ക​ന്പ​നി​ക​ൾ ജി​ല്ലാ -താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​രെ അ​റി​യി​ക്കു​ക​യും വേ​ണം.

ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള ഗ്യാ​സ് ശ​വ​സം​സ്കാ​ര​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് പോ​ലീ​സ്, സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും ഓ​യി​ൽ ക​ന്പ​നി പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന സം​യു​ക്ത സ്ക്വാ​ഡി​ന് രൂ​പം ന​ൽ​കി. പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു ന​ൽ​ക​ണം.

റോ​ഡ​രികി​ലും ക​ട​ക​ളി​ലും ഇ​റ​ക്കി വെ​ച്ചു ന​ൽ​കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണ്. ഇ​പ്ര​കാ​രം വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കും.താ​ലൂ​ക്ക് ത​ല​ത്തി​ൽ പ​രാ​തി പ​രി​ഹാ​ര യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​മാ​ർ​ക്ക് ന​ർ​ദേ​ശം ന​ൽ​കി.

Related posts