നാളെ ഞാന്‍ ബിഗ്‌ബോസില്‍ കയറും എല്ലാവരും സപ്പോര്‍ട്ട് ചെയ്യണം ! വാര്‍ത്തയെക്കുറിച്ച് ഗായത്രി അരുണ്‍ പറയുന്നതിങ്ങനെ…

താന്‍ ബിഗ്‌ബോസില്‍ മത്സരിക്കുമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശത്തിനെതിരെ നടി ഗായത്രി അരുണ്‍.

നാളെ ഞാന്‍ ബിഗ് ബോസില്‍ കേറും. സണ്‍ഡേ എപ്പിസോഡ് തൊട്ട് കാണാം. പ്ലീസ് സപ്പോര്‍ട്ട് ആന്‍ഡ് വോട്ട്. വണ്‍ ക്രൂ ടീമിലുള്ള എല്ലാവരോടും വോട്ട് ചെയ്യാന്‍ പറയണേ. പ്രത്യേകിച്ച് ശ്രീജിത്ത്, ഭാസി, മിഥുനോട് ഒക്കെ പറയണം… എന്നായിരുന്നു സന്ദേശം.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഗായത്രി പങ്കുവെച്ചിട്ടുണ്ട്.എന്നാല്‍ ഈ വാര്‍ത്തയും സന്ദേശവും വ്യാജമാണെന്നും ഇത്തരം വ്യാജന്‍മാരെ സൂക്ഷിക്കണമെന്നും തന്റേ പേരിലുളള വ്യാജ അക്കൗണ്ടില്‍ നിന്നുള്ള സന്ദേശം പങ്കുവച്ച് ഗായത്രി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സംഭവത്തില്‍ സൈബര്‍ സെല്ലിനും താരം പരാതി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment