എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണമെന്നുണ്ട് ! ആഗ്രഹം വെളിപ്പെടുത്തി ഗായത്രി സുരേഷ്…

2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന കുഞ്ചാക്കോബോബന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്.

പ്രശസ്തിയ്‌ക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും നടി ഇടംപിടിക്കാറുണ്ട്. അടുത്തിടെ കൊച്ചിയില്‍ വാഹനാപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ നടി വീണ്ടും ഒരിക്കല്‍ കൂടി വിവാദനായികയായി.

ഇതിന്റെ തുടര്‍വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നടിക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല.

പിന്നീട് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനം ചെയ്ത വീഡിയോ കൊച്ചിയിലെ സംഭവത്തെ കുറിച്ചുള്ള ന്യായീകരണ വീഡിയോ ആയിരുന്നു. അതിന് ധാരാളം ട്രോളുകള്‍ നടി ഇപ്പോഴും ഏറ്റു വാങ്ങുകയാണ്.

ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവ ആണ് ഗായത്രി വേഷമിട്ട പ്രധാന മലയാള ചിത്രങ്ങള്‍.

ഇപ്പോള്‍ തെലുങ്കിലും സജീവമാണ് താരം. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ ചെയ്യാന്‍ ആഗ്രഹമുള്ള ചില കഥാപാത്രങ്ങള്‍ ഉണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായത്രി സുരേഷ്.

പ്രോസ്റ്റിറ്റിയൂട്ടിന്റെയും രാജകുമാരിയുടെയും റോള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഗായത്രി പറയുന്നു. എനിക്കൊരു രാജകുമാരിയുടെ റോള്‍ ചെയ്യണം എന്നുണ്ട്.

സാധാ മിഡില്‍ ക്ലാസ് പെണ്‍കുട്ടി അവളുടെ സ്വന്തം പ്രയത്നം കൊണ്ട് ലോകത്തിനു തന്നെ പ്രചോദനമായി മാറുന്ന കഥാപാത്രം ചെയ്യണം എന്നുണ്ട്.

”പിന്നെ അങ്ങനെ പറഞ്ഞാല്‍ എന്തെങ്കിലും കുഴപ്പമുണ്ടാവുമോ എന്നറിയില്ല എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണം എന്നുണ്ട്. കുറച്ച് അടിച്ചുപൊളിച്ച് നടക്കുന്ന ഫ്രീക്കത്തി റോള്‍ ചെയ്യണം എന്നുമുണ്ട്” ഗായത്രി വെളിപ്പെടുത്തുന്നു.

അതേ സമയം അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം. ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കില്‍ അത് താന്‍ തന്നെ എഴുതുന്ന കഥ ആയിരിക്കും എന്നും ഗായത്രി വ്യക്തമാക്കി.

Related posts

Leave a Comment