ആ ​ന​ട​ന്‍ എ​ന്നെ വേ​ശ്യ​യെ​ന്നു വി​ളി​ച്ചു ! ഒ​ടു​വി​ല്‍ അ​യാ​ളെ​ക്കൊ​ണ്ട് പ​ര​സ്യ​മാ​യി കാ​ല് പി​ടി​പ്പി​ച്ച് മാ​പ്പു പ​റ​യി​പ്പി​ച്ചു​വെ​ന്ന് അ​ര്‍​ച്ച​ന മ​നോ​ജ്…

മ​ല​യാ​ള സി​നി​മ-​സീ​രി​യ​ല്‍ രം​ഗ​ത്ത് നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് അ​ര്‍​ച്ച​ന മ​നോ​ജ്. താ​ര​ത്തി​ന്റെ ക​രി​യ​റി​ലെ വ​ലി​യൊ​രു ബ്രേ​ക്കാ​യി​രു​ന്നു ഓ​മ​ന​ത്തി​ങ്ക​ള്‍ പ​ക്ഷി എ​ന്ന സീ​രി​യ​ല്‍. ഇ​തി​ല്‍ ജി​മ്മി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തി​യ രാ​ജീ​വ് പ​ര​മേ​ശ്വ​ര​ന്റെ നാ​യി​ക​യാ​യി എ​ത്തി​യ അ​ര്‍​ച്ച​ന അ​ന്ന് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് ശേ​ഷ​വും ന​ടി സീ​രി​യ​ലി​ല്‍ സ​ജീ​വ​മാ​യി. അ​ര്‍​ച്ച ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന​ത്. ഒ​രു മു​തി​ര്‍​ന്ന ന​ട​ന്‍ ഒ​രു സീ​രി​യ​ല്‍ ഷൂ​ട്ടി​നി​ടെ ത​ന്നോ​ട് അ​പ​ര​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന്ന് ആ ​ന​ട​നെ​തി​രെ ത​നി​ച്ച് പ്ര​തി​ക​രി​ച്ചു​വെ​ന്നും അ​ര്‍​ച്ച​ന കൂ​ട്ടി​ച്ചേ​ര്‍​ത്തു. സീ​രി​യ​ല്‍ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് താ​ന്‍ മേ​ക്ക​പ്പ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​പ്പോ​ള്‍ ത​ന്റെ​യ​ടു​ത്ത് ആ ​ന​ട​നു​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ടു​ത്തി​രു​ന്ന പ​യ്യ​നോ​ട് ത​ന്റെ ഇ​ര​ട്ട​പ്പേ​ര് വേ​ശ്യ​യെ​ന്ന് അ​ര്‍​ത്ഥം വ​രു​ന്ന ഒ​രു വാ​ക്കാ​ണെ​ന്ന് ന​ട​ന്‍ പ​റ​ഞ്ഞു​വെ​ന്നും അ​ര്‍​ച്ച​ന പ​റ​യു​ന്നു. ഇ​തു​കേ​ട്ട് ദേ​ഷ്യം സ​ഹി​ക്ക​വ​യ്യാ​തെ താ​ന്‍ അ​വ​രോ​ട് പ്ര​തി​ക​രി​ച്ചു.…

Read More

എനിക്ക് ഒരു പ്രോസ്റ്റിറ്റിയൂട്ടിന്റെ റോള്‍ ചെയ്യണമെന്നുണ്ട് ! ആഗ്രഹം വെളിപ്പെടുത്തി ഗായത്രി സുരേഷ്…

2015ല്‍ പുറത്തിറങ്ങിയ ജമ്‌നപ്യാരി എന്ന കുഞ്ചാക്കോബോബന്‍ ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. പ്രശസ്തിയ്‌ക്കൊപ്പം പലപ്പോഴും വിവാദങ്ങളിലും നടി ഇടംപിടിക്കാറുണ്ട്. അടുത്തിടെ കൊച്ചിയില്‍ വാഹനാപകടം ഉണ്ടാക്കി നിര്‍ത്താതെ പോയ നടി വീണ്ടും ഒരിക്കല്‍ കൂടി വിവാദനായികയായി. ഇതിന്റെ തുടര്‍വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നടിക്ക് ഏല്‍ക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനം ചെയ്ത വീഡിയോ കൊച്ചിയിലെ സംഭവത്തെ കുറിച്ചുള്ള ന്യായീകരണ വീഡിയോ ആയിരുന്നു. അതിന് ധാരാളം ട്രോളുകള്‍ നടി ഇപ്പോഴും ഏറ്റു വാങ്ങുകയാണ്. ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവ ആണ് ഗായത്രി വേഷമിട്ട…

Read More

ചേച്ചി വരുന്നോ..?…മോനെ…’ എന്നൊരു തെറിയോടെ നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളില്‍ നല്ല ശക്തിയില്‍ വന്ന് വീണു;കണ്ണടയുടെ കാലുകള്‍ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി;മീടു കാലത്ത് യുവാവിന്റെ കുറിപ്പ് വൈറലാവുന്നു…

സമൂഹത്തിന്റെ വിവിധതുറയിലുള്ള സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികചൂഷണങ്ങളെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞു രംഗത്ത് വന്നതോടെയാണ് മീടു ക്യാമ്പയ്ന്‍ വലിയ ചര്‍ച്ചയായത്. ഏതാനും ദിവസങ്ങളായി രാജ്യത്ത് മീടു ക്യാമ്പയ്ന്‍ കത്തിപ്പടരുകയാണ്. നിരവധി പ്രമുഖരാണ് മീടുവില്‍ കുടുങ്ങിയത്. നടനും കൊല്ലം എംഎല്‍എയുമായ മുകേഷായിരുന്നു ഏറ്റവും അവസാനമായി മീടുവില്‍ പെട്ടത്. ലൈംഗികാതിക്രമങ്ങള്‍ നേരിട്ട വനിതകള്‍ അതു തുറന്നു പറയുമ്പോള്‍ തകര്‍ന്നു വീഴുന്നത് പല മുഖംമൂടികളുമാണ്. ഇതിനിടയില്‍ ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ന്യൂയോര്‍ക്കിലെ ബാങ്കില്‍ ഡയറക്ടറായി ജോലി നോക്കുന്ന മലയാളിയായ നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുന്ന മാനസികാവസ്ഥയിലേക്ക് ഒരു പുരുഷന്‍ എത്തിച്ചേരുന്നതിനു കാരണം ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് നസീര്‍ കുറിയ്ക്കുന്നു. തനിക്കുണ്ടായ അനുഭവങ്ങളിലൂടെയാണ് നസീര്‍ ഇക്കാര്യം സമര്‍ഥിക്കുന്നത്. നസീറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ… …മോനേ…

Read More

യുവാവിനെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തല്ലിക്കൊന്ന് കിണറ്റിലിട്ടെന്ന് ലൈംഗികത്തൊഴിലാളി ! പോലീസും ഫയര്‍ഫോഴ്‌സും കിണറ്റില്‍ പരതിയിട്ട് ഒന്നും കിട്ടിയില്ല; കോട്ടയത്ത് നടന്ന സംഭവത്തിന്റെ ദുരൂഹത നീങ്ങുന്നില്ല…

കോട്ടയം: അത്യന്തം നാടകീയ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം കോട്ടയം സാക്ഷ്യം വഹിച്ചത്. നഗരമധ്യത്തില്‍ യുവാവിനെ തന്റെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് തല്ലിക്കൊന്ന് കിണറ്റില്‍ തള്ളിയെന്ന് ലൈംഗികത്തൊഴിലാളിയായ യുവതി മൊഴി നല്‍കിയതോടെയാണ് കാര്യങ്ങള്‍ക്ക് ചൂടു പിടിച്ചത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസും അഗ്നിശമനസേനാംഗങ്ങളും മണിക്കൂറുകളോളം മാലിന്യം നിറഞ്ഞ കിണറ്റില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് ലൈംഗികത്തൊഴിലാളിയായ യുവതി മൊഴി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് മുണ്ടക്കയം കൂട്ടിക്കല്‍ മുണ്ടപ്ലാക്കല്‍ സന്തോഷ് (ആന സന്തോഷ്-49), സുഹൃത്ത് കുമരകം പള്ളിപ്പുറത്ത്ശേരിയില്‍ സജയന്‍(40) എന്നിവര്‍ ചേര്‍ന്ന് ബുധനാഴ്ച അര്‍ധരാത്രിയില്‍ അയ്മനം സ്വദേശി കൊച്ചുമോന്‍ എന്നയാളെ തല്ലിക്കൊന്ന് കിണറ്റില്‍ കൊണ്ടുപോയിട്ടെന്നായിരുന്നു മൊഴി. കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. നിര്‍മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്തോഷിനെയും സജയനെയും കസ്റ്റഡിയിലെടുത്ത്…

Read More

മെക്‌സിക്കന്‍ ഫുട്‌ബോള്‍ ടീമിന് ലോകകപ്പ് യാത്രായയപ്പ് നല്‍കിയത് സെക്‌സ് പാര്‍ട്ടി ഒരുക്കി; പാര്‍ട്ടി കൊഴുപ്പിക്കാന്‍ എത്തിയത് 30 ലൈംഗികത്തൊഴിലാളികള്‍; മെക്‌സിക്കന്‍ ടീം പെണ്‍വിഷയത്തില്‍ പണ്ടേ ജഗജില്ലികള്‍…

ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനായി റഷ്യയിലേക്ക് തിരിക്കുന്നതിനു മുമ്പ് മെക്‌സിക്കന്‍ ടീമിന് സെക്‌സ് പാര്‍ട്ടി ഒരുക്കി യാത്രായയപ്പ് നല്‍കിയെന്ന് വാര്‍ത്തകള്‍. 30ല്‍ അധികം വനിതാ ലൈംഗികത്തൊഴിലാളികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നുമുള്ള വിവരങ്ങള്‍ പുറത്തു വിട്ടത് ടിവി നോട്ടാസ് ഗോസിപ്പ് മാഗസിനാണ്. ശനിയാഴ്ച സ്‌കോട്ട്‌ലന്‍ഡിനെതിരേ ആസ്‌ടെകാ സ്‌റ്റേഡിയത്തില്‍ നടന്ന സന്നാഹ മത്സരം ജയിച്ചതിനു ശേഷമായിരുന്നു പാര്‍ട്ടി. ഒരു സ്വകാര്യ കേന്ദ്രത്തില്‍ നടന്ന പാര്‍ട്ടിയില്‍ ലോകകപ്പ് ടീമിലുള്ള ഒമ്പത് താരങ്ങള്‍ പങ്കെടുത്തെന്നാണ് വിവരം. ഡസന്‍ കണക്കിന് ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പമാണ് കളിക്കാര്‍ വിജയം ആഘോഷിച്ചതെന്ന് മാഗസിന്‍ വ്യക്തമാക്കുന്നു. കളിക്കാര്‍ ലൈംഗികത്തൊഴിലാളികള്‍ക്കൊപ്പം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ പുറത്തു വിട്ടിട്ടുണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കളിക്കാര്‍ക്ക് അനുവാദമില്ലായിരുന്നെങ്കിലും ഒഴിവു സമയമായതിനാല്‍ അവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അവര്‍ പരിശീലനത്തില്‍ മുടക്കം വരുത്താത്തതിനാല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ആരെയും ശിക്ഷിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് മെക്‌സിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്…

Read More

വിക്രത്തിന്റെ നായിക സദ ഇപ്പോള്‍ എവിടെയെന്നറിയാമോ ? ലൈംഗികത്തൊഴിലാളിയായുള്ള സദയുടെ മാറ്റത്തില്‍ ഞെട്ടി ആരാധകര്‍

ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം അന്യനില്‍ വിക്രത്തിന്റെ നായികയായി എത്തി തെന്നിന്ത്യയുടെ മനം കവര്‍ന്ന നടിയാണ് സദ. അന്യന്‍ നല്‍കിയ വിജയം പക്ഷേ പിന്നീട് വന്ന സിനിമകളില്‍ ആവര്‍ത്തിക്കാന്‍ സദയ്ക്ക് കഴിഞ്ഞില്ല. താരപ്രഭയ്ക്ക് മങ്ങലേറ്റ് കുറച്ചു കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് താരം ഇപ്പോള്‍ ശക്തമായ തിരിച്ചു വരവിനുള്ള തയ്യാറെടുപ്പിലാണ്. അബ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സദയ്ക്ക്. ദാവണി ചുറ്റിയ തമിഴ്‌പെണ്‍കൊടി ഇമേജുകള്‍ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ടോര്‍ച്ച്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ലൈംഗികതൊഴിലാളികളുടെ ജീവിതം ആഴത്തില്‍ പറയുന്ന കഥയാണെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. ലൈംഗിക തൊഴിലാളികളെക്കുറിച്ച് നിരവധി കഥകള്‍ വന്നിട്ടുണ്ട്. പക്ഷേ അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ടോര്‍ച്ച്‌ലൈറ്റ്. പാതയോരങ്ങളില്‍ രാത്രി ഇടപാടുകാരെ കാത്തു നില്‍ക്കുന്നവരുടെ കഥയല്ലയിത്. അവരുടെ യഥാര്‍ത്ഥ ജീവിതമായിരിക്കും സിനിമ. ഈ കഥയ്ക്ക് ഒരുപാട് ലൈംഗിക തൊഴിലാളികളെ കണ്ടിരുന്നു. അവരുടെ…

Read More

മുംബൈയിലെ കാമാത്തിപുരയിലൂടെയുള്ള സഞ്ചാരത്തിനിടെയാണ് ആ സുന്ദരിയെ കണ്ടു മുട്ടുന്നത്; അവര്‍ എന്നെ അവരുടെ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ അല്‍പം പേടിയോടെ ഞാന്‍ അവരുടെ ഒപ്പം നടന്നു; ഒരു സംഭവകഥ…

വേശ്യാവൃത്തി നടത്തുന്ന സ്ത്രീകളെ വിശേഷിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന പദങ്ങള്‍ ഉപയോഗിക്കുന്നവരാണ് മലയാളികള്‍. പകല്‍ ഇവരെ ഇങ്ങനെയൊക്കെ പറഞ്ഞ് അധിക്ഷേപിച്ചാലും നേരം ഇരുട്ടുന്നതോടെ ഇവരെ തേടിപ്പോകുന്നതാണ് മലയാളിയുടെ സദാചാരബോധം. ഇത്തരം കപടസദാചാരക്കാരില്‍ നിന്നു വ്യത്യസ്ഥനായ ഒരു ചെറുപ്പക്കാരന്‍ മുംബൈയിലെ ചുവന്ന തെരുവിലൂടെ നടത്തിയ ഒരു യാത്രയുടെ കഥ ഇപ്പോള്‍ വൈറലാവുകയാണ്. അനസ് അച്ചു എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ അനുഭവ കഥ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കഥാകാരന്റെ പേര് എങ്ങും പറയുന്നില്ല.എന്നിരുന്നാലും അവര്‍ക്കൊപ്പമുള്ള പടം പോസ്റ്റു ചെയ്യാന്‍ ഇയാള്‍ ധൈര്യം കാണിച്ചു എന്നത് അഭിനന്ദാര്‍ഹമാണ്. കഥ ആരംഭിക്കുന്നത് ഇങ്ങനെ സുന്ദരിയായ വേശ്യ, എന്റെ കൂടെ നില്‍ക്കുന്ന ഈ സുന്ദരിയെ നമ്മുടെ നാട്ടില്‍ വെടി, പടക്കം എന്നൊക്കെ വിശേഷിപ്പിക്കാറുണ്ട് പക്ഷെ ഞാന്‍ ഈ സുന്ദരിയേ ബഹുമാനിക്കുന്നു. മുംബൈ നഗരത്തില്‍ കാമാത്തിപുരയില്‍( ചുവന്ന തെരുവ്)  ഒരു സഞ്ചാരത്തിനിടയില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടിയതാണ്…

Read More