ഡൽഹിയിൽ ഒരു കുടംബത്തിലെ 11 പേർ ആത്മഹത്യ ചെയ്ത സംഭവം ! ആൾദൈവത്തിന്‍റെ ഇടപെടൽ ഉണ്ടായതായി സൂചന; ഗീ​താ മാ ​പ​റ​യു​ന്ന വീ​ഡി​യോ പുറത്ത്

ന്യൂ​ഡ​ൽ​ഹി: ബു​റാ​ഡി​യി​ൽ കു​ടും​ബ​ത്തി​ലെ 11 പേ​ർ കൂ​ട്ട​ത്തോ​ടെ ജീ​വ​നൊ​ടു​ക്കി​യ​തി​നു​പി​ന്നി​ൽ ആ​ൾ​ദൈ​വ​ത്തി​ന്‍റെ ഇ​ട​പെ​ട​ലെ​ന്ന് സൂ​ച​ന.ഗീ​താ മാ ​എ​ന്ന​പേ​രി​ല​റി​യ​പ്പെ​ടു​ന്ന ആ​ൾ​ദൈ​വ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്തു​വ​രി​ക​യാ​ണ്.

ഭാ​ട്ടി​യ കു​ടും​ബ​ത്തെ ആ​ത്മ​ഹ​ത്യ​യ്ക്ക് പ്രേ​രി​പ്പി​ച്ച​ത് താ​നാ​ണെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ശ​നി​യാ​ഴ്ച കു​ടും​ബം ത​ന്നെ കാ​ണാ​നെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​താ​യി ഗീ​താ മാ ​പ​റ​യു​ന്ന വീ​ഡി​യോ പു​റ​ത്താ​യി​ട്ടു​ണ്ട്.

കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന ബു​റാ​ഡി​യി​ലെ വീ​ടു നി​ർ​മി​ച്ച കോ​ണ്‍​ട്രാ​ക്ട​റു​ടെ മ​ക​ളാ​ണ് താ​ന്ത്രി​കാ​ചാ​ര​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഗീ​താ മാ. ​താ​ന്ത്രി​ക ക​ർ​മ​ങ്ങ​ൾ​ക്കാ​ണെ​ന്നു ന​ടി​ച്ച് സ​മീ​പി​ച്ച​വ​രോ​ടാ​ണ് ഇ​വ​ർ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ ഒ​ളി​കാമ​റ​വെ​ച്ച് ചി​ത്രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ടും​ബ​ത്തി​ലാ​രെ​യും നേ​രി​ട്ടു ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും പി​താ​വു​വ​ഴി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ താ​ന്ത്രി​കാ​ചാ​ര​ങ്ങ​ളെ​പ്പ​റ്റി അ​റി​ഞ്ഞ കു​ടും​ബം നേ​രി​ൽ​ക്കാ​ണാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. കൂ​ട്ട​മ​ര​ണം ന​ട​ന്ന ശ​നി​യാ​ഴ്ച ത​ന്നെ വ​ന്നു​കാ​ണാ​ൻ അ​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യും ഗീ​താ മാ ​വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

Related posts