പൂർവവിദ്യാർഥികൾ  ഒത്തുചേർന്നപ്പോൾ  സഹപാഠിയുടെ കാഴ്ചയ്ക്ക് വെളിച്ചമായി; 2002 എ​സ് എ​സ് എ​ൽ സി ​ബാ​ച്ച് വിദ്യാർഥികളെ അനുമോദിച്ച് ഹെഡ്മിസ്ട്രസ്

മം​ഗ​ലം​ഡാം: കാ​ഴ്ച ശ​ക്തി ന​ഷ്ട​പ്പെ​ട്ട് ജീ​വി​തം വ​ഴി മു​ട്ടി​യ കൂ​ട്ടു​കാ​രി​ക്ക് കാ​ഴ്ച ന​ൽ​കി സ​ഹ​പാ​ഠി​ക​ൾ.​ മം​ഗ​ലം​ഡാം ലൂ​ർ​ദ്ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 2002 എ​സ് എ​സ് എ​ൽ സി ​ബാ​ച്ചു​ക്കാ​രാ​ണ് സ​ഹ​പാ​ഠി​യാ​യി​രു​ന്ന അ​നു​വി​ന് താ​ങ്ങാ​യ​ത്. 2012ൽ ​പ​നി​യെ തു​ട​ർ​ന്നു​ള്ള ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​നു​വി​ന്‍റെ ര​ണ്ട് ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച ഇ​ല്ലാ​താ​യ​ത്.

​സാ​ന്പ​ത്തി​ക ഞെ​രു​ക്ക​ത്തി​ൽ ക​ണ്ണി​ന്‍റെ ചി​കി​ത്സ ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. നേ​ഴ്സി​ങ്ങ് പഠനം ക​ഴി​ഞ്ഞി​ട്ടു​ള്ള അ​നു​വി​ന് കാ​ഴ്ച ശേ​ഷി ന​ഷ്ട​മാ​യ​ത് ജോ​ലി​ക്കും പ്ര​ശ്ന​മാ​യി.​ഇ​തോ​ടെ ര​ണ്ട് പി​ഞ്ചു കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ അ​നു​വി​ന്‍റെ ജീ​വി​തം കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.​

ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം 2002 ലെ ​എ​സ് എ​സ് എ​ൽ സി ​ബാ​ച്ചു​കാ​ർ സ്കൂ​ളി​ൽ ഒ​ത്തു​കൂ​ടി​യ​ത്.​കൂ​ട്ടാ​യ്മ​യി​ൽ അ​നു​വി​ന്‍റെ അ​സാ​ന്നി​ധ്യം സ​ഹ​പാ​ഠി​ക​ളെ​ല്ലാം തി​ര​ക്കി. അ​ങ്ങ​നെ​യാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്ത് താ​മ​സ​മു​ള്ള അ​നു​വി​ന്‍റെ ക​ഷ്ട​പ്പാ​ടും വേ​ദ​ന​യും കൂ​ട്ടു​ക്കാ​ർ അ​റി​യു​ന്ന​ത്.​

വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് കോ​യ​ന്പ​ര​ത്തൂ​രി​ലു​ള്ള ക​ണ്ണാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി.​ജി​ന്‍റോ നെ​ല്ലി​ശ്ശേ​രി, പി.​സി.​അ​ജി​ത്ത്, സി.​കെ.​വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ​ക്ക് വ​രു​ന്ന ഒ​ന്ന​ര ല​ക്ഷം രൂ​പ​യും സ​മാ​ഹ​രി​ച്ചു.​

സ​ഹ​പാ​ഠി​ക​ളു​ടെ സന്മന​സ്സി​ന് നി​റ​ക​ണ്ണു​ക​ളോ​ടെ​യാ​ണ് അ​നു ന​ന്ദി പ​റ​ഞ്ഞ​ത്. കാ​രു​ണ്യ പ്ര​വൃ​ത്തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ 2002 എ​സ് എ​സ് എ​ൽ സി ​ബാ​ച്ചു​ക്കാ​രെ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൽ​ഫി തെ​രേ​സ് ,പി​ടി​എ പ്ര​സി​ഡ​ന്‍റ് ഐ.​സി​ദ്ദി​ക് എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

അ​നു​വി​ന് ന​ല്ല ജോ​ലി ത​ര​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ഹ​പാ​ഠി​ക​ൾ . ഗെ​യ്റ്റി​നു മ​നോ​ഹ​ര​ക​വാ​ടം നി​ർ​മ്മി​ച്ചും ഈ ​ബാ​ച്ചു​ക്കാ​ർ മാ​തൃ​ക​യാ​യി​രു​ന്നു.

Related posts