ജീവന്‍ വേണമെങ്കില്‍ ഹെല്‍മെറ്റ് ധരിച്ചോളൂ!! സണ്ണി ലിയോണ്‍ പോസ്റ്റര്‍ ഇറക്കിയ കേരള പോലീസിനെ പോലെ പുലിവാലു പിടിച്ച് ജര്‍മന്‍ പരസ്യവും, സര്‍ക്കാര്‍ പരസ്യത്തില്‍ മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത് അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് !

ഹെൽമെറ്റ് ധരിക്കാനായി ബോധവത്കരനം നടത്താൻ സർക്കാർ പുറത്തിറക്കിയ പരസ്യത്തിലെ മോഡളുകളെല്ലാം അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നതാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
പരസ്യത്തിനെതിരെ വലിയ ജർമൻ സർക്കാരിനകത്തു തന്നെ വിമർശനം ശക്തമാണ്. ശരീരം പൂർണമായി മറക്കുന്ന വസ്ത്രം ധരിച്ച്കൊണ്ട് തലയിൽ ഹെൽമെറ്റ് വച്ചു നിൽക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചാണ് ജർമൻ ആരോഗ്യ മന്ത്രി പരസ്യത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചത്.
അതേസമയം ആളുകൾ പെട്ടന്ന് അട്രാക്ട് ചെയ്യപ്പെടും എന്നതിനാലാണ് പരസ്യത്തിന് ഈ രീതി അവലംബിച്ചത് എന്നാണ് ജർമ്മൻ സർക്കാരിന്റെ വാദം. ഒരു ജെർമൻ ടെലിവിഷൻ ഗെയിം ഷോയിലെ താരങ്ങളാണ് പരസ്യത്തിൽ അടിവസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെടുന്നത്.

Related posts