ദ് ചെയിന്‍ സ്മോക്കേഴ്സ് എന്ന പേരില്‍ പ്രശസ്തരായ അമേരിക്കന്‍ ഇഡിഎം- പോപ്പ് താരങ്ങളായ അലക്സ് പാല്, ഡ്രൂ ടാഗര്‍ട്ട് എന്നിവര്‍ക്കൊപ്പമുള്ള മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഞങ്ങളുടെ പുതിയ കൂട്ടുകാരൻ’ എന്ന അടിക്കുറിപ്പോടെയാണ് ചെയിൻ സ്മോക്കേഴ്സ് ഫോട്ടോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
മോഹൻലാലിന്റെ തോളിൽ കയ്യിട്ട് ചെയിൻസ്മോക്കേഴ്സ് താരങ്ങൾ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി. ലോകമെമ്പാടും ആരാധകരുള്ള യുവസംഗീതജ്ഞർക്കൊപ്പം പ്രിയതാരത്തെ കണ്ടത് മലയാളികൾ ശരിക്കും ആഘോഷമാക്കി. താരം ചെയിന്‍സ്മോക്കേഴ്സിന്റെ ലൈവ് ഷോ കാണാൻ അമേരിക്കയിലെത്തിയിരുന്നു.
പരിപാടിക്ക് മുന്‍പാണ് മോഹന്‍ലാലുമായി ചെയിന്‍സ്മോക്കേഴ്സ് സംഗീതജ്ഞരായ അലക്സ് പാലും, ഡ്രൂ ടാഗാർറ്റും കണ്ടുമുട്ടിയത്. ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്, പോപ്പ് എന്നീ വിഭാഗങ്ങളില്‍ പേര് കേട്ട ദ് ചെയിന്‍സ്മോക്കേഴ്സ് 2014ല്‍ പുറത്തിറങ്ങിയ ‘സെൽഫി’ എന്ന ഗാനത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടര്‍ന്ന് ‘ക്ലോസർ, ‘ഡോണ്ഡ് ലെറ്റ് മീ ഡൗണ്‍’, ‘സംതിങ് ലൈക്ക് ദിസ്’ തുടങ്ങി ഹിറ്റ് പാട്ടുകളും ചെയിന്‍സ്മോക്കേഴ്സിന്റെ സൃഷ്ടികളാണ്
ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ചെയിന്‍സ്മോക്കേഴ്സ് മുംബൈയിലും ഡല്‍ഹിയിലും ഇതിനുമുന്‍പ് പരിപാടികള്‍ നടത്തിയിട്ടുണ്ട്. ആകാശ് അംബാനിയുടെ വിവാഹാഘോഷത്തിലും മെയിന്‍ ഡിജെമാരായി ചെയിന്‍സ്മോക്കേഴ്സ് എത്തിയിരുന്നു. മോഹന്‍ലാലിനെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന പോസ്റ്റില്‍ പ്രമുഖരടക്കം നിരവധി പേരാണ് ആശംസകളുമായി കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്റ്റിന് താഴെ മുഴുവൻ മോഹൻലാൽ ആരാധകരുടെ കമന്റുകളാണ്.
ദീപക് ദേവ്, തരുൺ മൂർത്തി, നീരജ് മാധവ്, ഹിഷാം അബ്ദുൾ വഹാബ്, സയനോര, ജ്യോത്സ്ന രാധാകൃഷ്ണൻ, മിഥുൻ രമേശ് തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. ‘അപ്പൊ ഇതായിരുന്നല്ലേ യുഎസില്‍ പരിപാടി’ എന്ന് രസകരമായ കമന്റ് ചെയ്തിട്ടുണ്ട്. ഇതേത് യൂണിവേഴ്സ്’ എന്നാണ് ഒരു ആരാധകന്റെ ആശ്ചര്യ കമന്റ്. സ്റ്റീഫൻ എനിക്ക് നിങ്ങളെ മനസ്സിലാകുന്നില്ല’ എന്നായിരുന്നു മറ്റൊരു രസകരമായ കമന്റ്.
