40 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് ഈ ​വ​ർ​ഷം ചെ​ല​വാ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ! രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ​ണം ‘ത​ത്കാ​ലം’ വേ​ണ്ടെ​ന്ന് മു​ക്കം ന​ഗ​ര​സ​ഭ

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ ചി​കി​ത്സ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന മു​ക്കം സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ വ​യ​നാ​ട് എം​പി രാ​ഹു​ൽ​ഗാ​ന്ധി അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് മു​ക്കം ന​ഗ​ര​സ​ഭ.

40 ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് ഈ ​വ​ർ​ഷം ചെ​ല​വാ​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ള്ള​തി​നാ​ൽ ത​ത്കാ​ലം ക്യാ​ൻ​സ​ൽ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ക്കം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും ജി​ല്ലാ പ്ലാ​നിം​ഗ്‌ ഓ​ഫി​സ​ർ​ക്കും ക​ത്ത​യ​ച്ചു.

സി​എ​ച്ച്സി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​യി കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ എം​പി ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച തു​ക ത​ന​ത് വ​ർ​ഷം ചി​ല​വ​ഴി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നാ​ണ് ക​ത്തി​ൽ സൂ​ചി​പ്പി​ക്കു​ന്ന​ത്.

മു​ക്കം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത് ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ണ്ട് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ രാ​ഹു​ൽ​ഗാ​ന്ധി എം.​പി​ക്ക് ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.

മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഏ​റെ അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന മു​ക്കം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് ആ​ശ്വാ​സ​മാ​യാ​യി​രു​ന്നു ര​ണ്ടു​വ​ർ​ഷം മു​മ്പ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ 2019 -20 വ​ര്‍​ഷ​ത്തെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

ഫ​ണ്ട് അ​നു​വ​ദി​ച്ച് ഒ​രു​മാ​സ​ത്തി​ന് ശേ​ഷം ചേ​ർ​ന്ന ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രാ​ഹു​ൽ​ഗാ​ന്ധി അ​നു​വ​ദി​ച്ച തു​ക കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടെ​ന്നും അ​ത് മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും തീ​രു​മാ​ന​മെ​ടു​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു.

പി​ന്നീ​ട് എം​പി ഫ​ണ്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ൾ 2021 ഓ​ഗ​സ്റ്റ് 27ന് ​വീ​ണ്ടും അ​തേ തു​ക ത​ന്നെ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ ന​ഗ​ര​സ​ഭ ക്യാ​ൻ​സ​ൽ ചെ​യ്യാ​ൻ പ​റ​ഞ്ഞ​ത്.

Related posts

Leave a Comment