പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്‌ദരേഖ ചോര്‍ത്തിയ സംഭവം; രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ വ​ഞ്ച​ന ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​രെ വെ​റു​തെ വി​ടി​ല്ല; വി. ​ശി​വ​ൻ​കു​ട്ടി

തൃ​ശൂ​ര്‍: പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ശ​ബ്ദ​രേ​ഖ ചോ​ർ​ന്ന സം​ഭ​വ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വ​ള​രെ ര​ഹ​സ്യ​മാ​യി കൂ​ടി​യ യോ​ഗ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ ഒ​രു അ​ധ്യാ​പ​ക​ൻ റെ​ക്കാ​ർ​ഡ് ചെ​യ്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി. ഇ​ങ്ങ​നെ​യു​ള്ള അ​ധ്യാ​പ​ക​രെ എ​ങ്ങ​നെ വി​ശ്വ​സി​ക്കു​മെ​ന്ന് മ​ന്ത്രി ചോ​ദി​ച്ചു. ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സി​ലെ പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

ആ​രാ​ണ് ഇ​ത് ചെ​യ്ത​ത് എ​ന്ന് ക​ണ്ടു​പി​ടി​ച്ചേ മ​തി​യാ​കൂ. ഏ​ത് ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ വ​ഞ്ച​ന ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​രെ വെ​റു​തെ വി​ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ത് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ചോ​ദ്യ​പേ​പ്പ​ർ ത​യ്യാ​റാ​ക്കു​ന്ന​തും ഉ​ത്ത​ര​സൂ​ചി​ക ത​യ്യാ​റാ​ക്കു​ന്ന​തു​മെ​ല്ലാം ഈ ​അ​ധ്യാ​പ​ക​രാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ത്മാ​ർ​ത്ഥ​ത​യും സ​ത്യ​സ​ന്ധ​ത​യും മ​ന​സാ​ക്ഷി​യും കാ​ണി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​ക്ഷ​രം കൂ​ട്ടി​വാ​യി​ക്കാ​ന​റി​യാ​ത്ത കു​ട്ടി​ക​ൾ​ക്കു പോ​ലും എ ​പ്ല​സ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. ഷാ​ന​വാ​സ് വി​മ​ർ​ശി​ച്ചി​രു​ന്നു. എ​സ്എ​സ്എ​ൽ​സി ചോ​ദ്യ​പേ​പ്പ​ർ ത​യാ​റാ​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കാ​യി ക​ഴി​ഞ്ഞ മാ​സം സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യ്ക്കി​ടെ​യാ​യി​രു​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ വി​മ​ർ​ശ​നം.

Related posts

Leave a Comment