പ്ര​ണ​യാ​ഭ്യ​ർ​ഥന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​ക്ക് ക്രൂരമർദനം; ഇരുപത്തിനാലുകാരൻ പി​ടി​യി​ൽ


തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യാ​ഭ്യ​ർ​ഥന നി​ര​സി​ച്ച പ​തി​നാ​റു​കാ​രി​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​രാ​ജിനെ (24) ആണ് വ​ർ​ക്ക​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ളു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥന പെ​ണ്‍​കു​ട്ടി നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ർ​ന്നെ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

Related posts

Leave a Comment