ആരാണ് അയാള്‍ ? സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; സംഭവം തൊടുപുഴയില്‍

തൊ​ടു​പു​ഴ: സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്കു പോ​യ പെ​ണ്‍​കു​ട്ടി​യെ പൊ​തു​വ​ഴി​യി​ൽ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ല​യ​ന്താ​നി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

തൊ​ടു​പു​ഴ​യി​ൽനി​ന്നു ബ​സി​ൽ ക​യ​റി സ്റ്റോ​പ്പി​ൽ ഇ​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി ന​ട​ന്നുപോ​കു​ന്ന​തി​നി​ടെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തുവ​ച്ച് ബൈ​ക്കി​ലെ​ത്തി​യ ആ​ളാ​ണ് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി ബ​ഹ​ളംവ​ച്ച​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ ഹെ​ൽ​മ​റ്റ് വ​ച്ച് ബൈ​ക്കി​ൽ ക​ട​ന്നുക​ള​യു​ക​യാ​യി​രു​ന്നു.

ചി​ല​ർ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പി​താ​വി​നോ​ടൊ​പ്പ​മെ​ത്തി പെ​ണ്‍​കു​ട്ടി തൊ​ടു​പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് സി​ഐ സ​ജീ​വ് ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. സ​മീ​പ​ത്ത് ഇ​ളം​ദേ​ശം പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

ബൈ​ക്കി​ന്‍റെ​യും ആ​ളി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തി​ൽനി​ന്നു വാ​ഹ​ന​ത്തി​ന്‍റെ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ൽ പ്ര​തി​യെ​കു​റി​ച്ചു​ള്ള സൂ​ച​ന​ക​ൾ കൃ​ത്യ​മാ​യി ല​ഭി​ച്ചി​ല്ല.

സ​മീ​പ ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളി​ൽനി​ന്നു വാ​ഹ​ന​ത്തി​ന്‍റെ കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​മോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​നു ശേ​ഷം ബൈ​ക്ക് ക​ട​ന്നുപോ​കാ​നി​ട​യു​ള്ള മേ​ഖ​ല​ക​ളി​ലെ സി​സി​ടി​വി കാ​മ​റ​ക​ളി​ൽനി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ചു.

Related posts