ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ന് പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ്; പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് പറയുന്നതിന്‍റെ കാരണമായി പറയുന്നത് ഇക്കാര്യങ്ങൾ


ഡ​ൽ​ഹി: സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത് അ​ട​ക്കം 13 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​നു പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സ്.

എ​ഴു​ത്തു​കാ​ര​നും സ്ട്രാ​റ്റ​ജി​സ്റ്റു​മാ​യ ബ്ര​ഹ്മ ചെ​ൽ​നി​യു​ടെ ട്വീ​റ്റ് ഉ​ദ്ധ​രി​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഗ്ലോ​ബ​ൽ ടൈം​സി​ന്‍റെ ആ​രോ​പ​ണം.

സം​യു​ക്ത സേ​നാ​മേ​ധാ​വി ജ​ന​റ​ൽ റാ​വ​ത്തി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​വും 2020ൽ ​താ​യ്‌​വാ​ന്‍ ചീ​ഫ് ജ​ന​റ​ലി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​വും ത​മ്മി​ൽ സാ​മ്യ​മു​ണ്ട് എ​ന്നാ​യി​രു​ന്നു ചെ​ൽ​നി​യു​ടെ ട്വീ​റ്റ്.

റ​ഷ്യ- ഇ​ന്ത്യ ആ​യു​ധ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ചു​ള്ള അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​നു പി​ന്നി​ല്‍ അ​മേ​രി​ക്ക​യെ​ന്ന് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഗ്ലോ​ബ​ല്‍ ടൈം​സി​ന്‍റെ ട്വീ​റ്റ്.

റ​ഷ്യ​യു​മാ​യു​ള്ള എ​സ്- 400 മി​സൈ​ൽ ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ക്കു​മ്പോ​ൾ അ​മേ​രി​ക്ക ഉ​യ​ർ​ത്തി​യ ആ​ശ​ങ്ക​യാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി പ്ര​ധാ​ന​മാ​യും ചൈ​ന ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related posts

Leave a Comment