കോ​​​​​ഹ്‌​​​​ലി​​​​​യും ബി​​​​​സി​​​​​സി​​​​​ഐ​​​​​യും ര​​​​​ണ്ടു ത​​​​​ട്ടി​​​​​ൽ

 

വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​ലി​​യും ബി​​​​​സി​​​​​സി​​​​​ഐ​​​​​യും ത​​​​​മ്മി​​​​​ൽ അ​​​​​ത്ര ര​​​​​സ​​​​​ത്തി​​​​​ല​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണ് പു​​​​​റ​​​​​ത്തു​​​​​വ​​​​​രു​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള സൂ​​​​​ച​​​​​ന. ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു രാ​​​​​ജി​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ ആ​​​​​വ​​​​​ശ്യം കോ​​​​​ഹ്‌​​​​ലി നി​​​​​രാ​​​​​ക​​​​​രി​​​​​ച്ച​​​​​തോ​​​​​ടെ ത​​​​​ൽ​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ പു​​​​​റ​​​​​ത്താ​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ട്വ​​​​​ന്‍റി-20 ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് കോ​​​​​ഹ്‌​​​​ലി സ്വ​​​​​യം ഒ​​​​​ഴി​​​​​വാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നും സ്വ​​​​​യം ഒ​​​​​ഴി​​​​​വാ​​​​​കാ​​​​​ൻ കോ​​​​​ഹ്‌​​​​ലി മു​​​​​ന്നോ​​​​​ട്ടു വ​​​​​രാ​​​​​ത്ത പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ലാ​​​​​ണ് ബി​​​​​സി​​​​​സി​​​​​ഐ​​​​​യു​​​​​ടെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ​​​​​മാ​​​​​യ പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​മെ​​​​​ത്തി​​​​​യ​​​​​ത്.

ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​ൻ ടീം ​​​​​പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​നു മു​​​​​ന്പ് ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​നം ഒ​​​​​ഴി​​​​​യു​​​​​ന്ന​​​​​താ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ഹ്‌​​​​ലി​​​​​യോ​​​​​ട് ബി​​​​​സി​​​​​സി​​​​​ഐ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​തോ​​​​​ടെ കോ​​​​​ഹ്‌​​​​ലി​​​​​യും ബി​​​​​സി​​​​​സി​​​​​ഐ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള വി​​​​​ട​​​​​വ് വ്യ​​​​​ക്ത​​​​​മാ​​​​​യി. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ക്യാ​​​​​പ്റ്റ​​​​​ൻ കോ​​​​​ഹ്‌​​​​ലി​​​​​ക്ക് ബി​​​​​സി​​​​​സി​​​​​ഐ ഇ​​​​​ന്ന​​​​​ലെ ട്വി​​​​​റ്റ​​​​​റി​​​​​ലൂ​​​​​ടെ ന​​​​​ന്ദി അ​​​​​റി​​​​​യി​​​​​ച്ചു.

ഇനി ശ​​​​​ക്തി​​​​​കേ​​​​​ന്ദ്രം രോ​​​​​ഹി​​​​​ത്

ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി​​​​​യും സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യ് ഷ​​​​​യും നാ​​​​​ളു​​​​​ക​​​​​ളാ​​​​​യി കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ പ​​​​​രി​​​​​മി​​​​​ത ഓ​​​​​വ​​​​​ർ ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​യി​​​​​ൽ സം​​​​​തൃ​​​​​പ്ത​​​​​ര​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്ന​​​​​താ​​​​​ണ് മ​​​​​റ്റൊ​​​​​രു വസ്തുത.

ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ടെ​​​​​സ്റ്റ് ടീ​​​​​മി​​​​​നെ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് നാ​​​​​ട​​​​​കീ​​​​​യ​​​​​മാ​​​​​യി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​നം രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യ്ക്കാ​​​​​യി​​​​​രി​​​​​ക്കു​​​​​മെ​​​​​ന്ന് ബി​​​​​സി​​​​​സി​​​​​ഐ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

ടെ​​​​​സ്റ്റ് ടീം ​​​​​ഉ​​​​​പ​​​​​നാ​​​​​യ​​​​​ക സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കും രോ​​​​​ഹി​​​​​ത്തി​​​​​നെ ഉ​​​​​യ​​​​​ർ​​​​​ത്തി. ട്വ​​​​​ന്‍റി-20, ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തി​​​​​നൊ​​​​​പ്പം ടെ​​​​​സ്റ്റ് വൈ​​​​​സ് ക്യാ​​​​​പ്റ്റ​​​​​നാ​​​​​യും നി​​​​​യോ​​​​​ഗി​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​തോ​​​​​ടെ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ലെ പ​​​​​രി​​​​​പൂ​​​​​ർ​​​​​ണ ശ​​​​​ക്തികേ​​​​​ന്ദ്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് രോ​​​​​ഹി​​​​​ത്.

Related posts

Leave a Comment