സ്ത്രീ ​പീ​ഡ​ക​രെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി മ​തി​ൽ തീ​ർ​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മെന്ന് ബി​ന്ദുകൃ​ഷ്ണ

കൊല്ലം: ഭ​ര​ണ പ​രാ​ജ​യ​ത്തി​ന് മ​റ തീ​ർ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ വ​നി​താ മ​തി​ൽ നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു കൃ​ഷ്ണ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ്ത്രീ ​പീ​ഡ​ക​രെ സം​ര​ക്ഷി​ക്കു​ന്ന സ​ർ​ക്കാ​ർ സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി മ​തി​ൽ തീ​ർ​ക്കു​ന്ന​ത് പ​രി​ഹാ​സ്യ​മാ​ണ്.

എ​ന്തി​നും ഏ​തി​നും തെ​രു​വി​ൽ ഇ​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യം ആ​ണ് ഈ ​സ​ർ​ക്കാ​ർ സൃ​ഷ്ടി​ച്ചി രി​ക്കു​ന്ന​ത് എ​ന്ന് അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് ആൻഡ് ടീ​ച്ചേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​നു​വ​രി 8,9 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന പ​ണി​മു​ട​ക്ക​ത്തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ക​ള​ക്ടറേറ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെയ്ത് പ്രസംഗിക്കുകയായി​രു​ന്നു അ​വ​ർ.

ജി​ല്ലാ ചെ​യ​ർ​മാ​ൻ ജെ. ​സു​നി​ൽ ജോ​സ് അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ജ​യ​കു​മാ​ർ, പി.​ഒ. പാ​പ്പ​ച്ച​ൻ, വി. ​എ​ൻ പ്രേം​നാ​ഥ്, പ​രി​മ​ണം വി​ജ​യ​ൻ, ബി. ​എ​സ്. ശാ​ന്ത​കു​മാ​ർ, വൈ. ​നാ​സ​റു​ദീ​ൻ, ടി. ​ജി. എ​സ്. ത​ര​ക​ൻ,എ​സ്. ഷി​ഹാ​ബു​ദീ​ൻ, സി ​എ​സ്. അ​നി​ൽ, എ​സ്. ഉ​ല്ലാ​സ്, ഹ​സ​ൻ പെ​രു​ങ്കു​ഴി, എ​ച്ച്. നി​സാം, പി. ​എ​സ്. മ​നോ​ജ്,റ്റി. ​എം. ഫി​റോ​സ്, പ്ര​ദീ​പ് വാ​ര്യ​ത്ത്, എ​സ്. ശ​ർ​മി​ള, റ്റി. ​ഹ​രീ​ഷ്, എ. ​ഹാ​രി​സ്, ബി. ​ജ​യ​ച​ന്ദ്ര​ൻ പി​ള്ള, ശ്രീ​ഹ​രി, റ്റി. ​എ. സു​രേ​ഷ് കു​മാ​ർ, അ​ർ​ത്തി​യി​ൽ സ​മീ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു. തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​ണി​മു​ട​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

Related posts