നവോഥാന മുന്നേറ്റ വ​നി​താ മ​തി​ലിൽ കൈകോർക്കാൻ ര​ണ്ടു ല​ക്ഷം കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍ അ​ണി​നി​ര​ക്കും

കൊല്ലം :ജ​നു​വ​രി ഒ​ന്നി​ന് ന​ട​ക്കു​ന്ന വ​നി​താ മ​തി​ലി​ല്‍ ജി​ല്ല​യി​ലെ ക​ട​മ്പാ​ട്ടു​കോ​ണം മു​ത​ല്‍ ഓ​ച്ചി​റ​വ​രെ​യു​ള്ള ദൈ​ര്‍​ഘ്യ​ത്തി​ല്‍ ര​ണ്ടു ല​ക്ഷം അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. കൊ​ട്ടി​യം ക്രി​സ്തു​ജേ്യാ​തി അ​നി​മേ​ഷ​ന്‍ സെ​ന്റ​റി​ല്‍ ന​ട​ന്ന യോ​ഗം മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​തി​നാ​യി ജി​ല്ല​യി​ലെ 24328 അ​യ​ല്‍​കൂ​ട്ട​ങ്ങ​ളു​ടെ​യും 1419 എ.​ഡി.​എ​സു​ക​ളു​ടെ​യും 74 സി.​ഡി.​എ​സു​ക​ളു​ടെ​യും പ്ര​തേ്യ​ക യോ​ഗ​ങ്ങ​ള്‍ 27 ന​കം സം​ഘ​ടി​പ്പി​ക്കും. കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​ന​വും കു​ടും​ബ യോ​ഗ​ങ്ങ​ളും വ​നി​താ മ​തി​ലി​ന്‍റെ വി​ജ​യ​ത്തി​നാ​യി ന​ട​ത്തും.

വ​നി​താ മ​തി​ലി​ലൂ​ടെ സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്‍റെ പു​തി​യ ച​രി​ത്ര​മാ​ണ് കേ​ര​ളം കു​റി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. പ്ര​ചാ​ര​ണ​ത്തി​നാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ പു​റ​ത്തി​റ​ക്കി​യ പോ​സ്റ്റ​ര്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​അ​ജോ​യ്ക്ക് ന​ല്‍​കി മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​ജി. സ​ന്തോ​ഷ്, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​വി. പ്ര​മോ​ദ്, എ.​ഡി.​എം.​സി മാ​രാ​യ വി.​ആ​ര്‍. അ​ജു, സ​ബൂ​റ ബീ​വി, എ​സ്.​വി. ഗാ​യ​ത്രി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Related posts