ഒ​റ്റ കു​പ്പി​യി​ൽ ‘നന്മ ​നി​റ​ഞ്ഞ മ​റി​യ​മേ…’ 16 ഭാ​ഷ​ക​ളി​ൽ എ​ഴു​തി റി​ക്കാ​ർ​ഡി​ട്ടു ഗോ​ഡ്സ​ണ്‍ ഫ്രാ​ൻ​സി​സി​ന്

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: “നന്മ ​നി​റ​ഞ്ഞ മ​റി​യ​മേ …’ എ​ന്ന പ്രാ​ർ​ഥ​ന 16 ഭാ​ഷ​ക​ളി​ൽ ബോ​ട്ടി​ൽ ആ​ർ​ട്ട് ആ​യി അ​വ​ത​രി​പ്പി​ച്ച പൊ​ങ്ങ​ണം​കാ​ട് പാ​യി​ക്കാ​ട്ടു വീ​ട്ടി​ൽ ഗോ​ഡ്സ​ണ്‍ ഫ്രാ​ൻ​സി​സി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന്‍റേയും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ന്‍റേയും അം​ഗീ​കാ​രം.

ഇ​ത്ര​യേ​റെ ഭാ​ഷ​ക​ളി​ൽ പ്രാ​ർ​ഥ​ന രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്.

ആ​ഫ്രി​ക്ക​ൻ​സ്, ക്രൊ​യേ​ഷ്യ​ൻ, ഫ്ര​ഞ്ച്, ഇ​റ്റാ​ലി​യ​ൻ തു​ട​ങ്ങി​യ​വ അ​ട​ക്ക​മു​ള്ള ഭാ​ഷ​ക​ളി​ലാ​യാ​ണ് പ്രാ​ർ​ഥ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ജ​പ​മാ​ല ചൊ​ല്ലാ​റു​ള്ള ഗോ​ഡ്സ​ണി​നു ജ​പ​മാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം ചെ​യ്യ​ണ​മെ​ന്നതു മാ​സ​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു.

അ​ങ്ങ​നെ​യാ​ണ് ജ​പ​മാ​ലമാ​സ​ത്തി​നു മു​ന്പാ​യി ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഇ​തി​നാ​യി ആ​ദ്യം ബോ​ട്ടി​ൽ ആ​ർ​ട്ട് പ​ഠി​ച്ചു.

വി​വി​ധ ഭാ​ഷ​ക​ളി​ൽ “നന്മ ​നി​റ​ഞ്ഞ മ​റി​യ​മേ…’ എ​ന്ന പ്രാ​ർ​ഥ​ന എ​ഴു​തു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു ക​ണ്ടെ​ത്തി. അ​തി​നാ​യി ആ​ദ്യം ഗൂ​ഗി​ളി​ന്‍റേയും പി​ന്നീ​ട് ഒ​രു ആ​പ്പി​ന്‍റെ​യും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

വി​വി​ധ ഭാ​ഷ​യി​ലു​ള്ള പ്രാ​ർ​ഥ​ന ആ​ദ്യം പു​സ്ത​ക​ത്തി​ൽ എ​ഴു​തി ശീ​ലി​ച്ചു. ര​ണ്ട​ര മാ​സ​ത്തി​ലേ​റെ അ​ധ്വാ​ന​ത്തി​നു ശേ​ഷ​മാ​ണ് ചി​ല്ലു​കു​പ്പി​യി​ൽ പെ​യി​ന്‍റു ചെ​യ്ത് എ​ഴു​തി​ച്ചേ​ർ​ത്ത​ത്.

ച​തു​ര​ത്തി​ലു​ള്ള കു​പ്പി​യു​ടെ ഓ​രോ വ​ശ​ത്തും നാ​ലു ഭാ​ഷ​ക​ളി​ൽ പ്രാ​ർ​ഥ​ന എ​ഴു​തി.

എം​കോം പ​രീ​ക്ഷ എ​ഴു​തി​യ ഗോ​ഡ്സ​ണി​ന് അ​മ്മ ഷൈ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​വും ഉ​ണ്ടാ​യി​രു​ന്നു.

പു​തു​ക്കാ​ട് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സോ​ബി​ൻ പാ​യി​ക്കാ​ട്ടും അ​മ​ല ആ​ശു​പ​ത്രി​യി​ലെ സി​സ്റ്റ​ർ സോ​ന മ​രി​യ സി​എ​സ്എ​മ്മും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കെ​സി​വൈ​എം, ജീ​സ​സ് യൂ​ത്ത് എ​ന്നീ സം​ഘ​ട​ന​ക​ളി​ലെ അം​ഗ​മാ​ണ്.

Related posts

Leave a Comment