ഇവന്‍ ഗോപു രാജന്‍! കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ്; കുടുങ്ങി

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍.

കടുത്തുരുത്തി വെള്ളാശേരി കുന്നത്ത് ഗോപു രാജനാ(29)ണ് അറസ്റ്റിലായത്.  ഇയാള്‍ കടുത്തുരുത്തി സിഫ്എല്‍ടിസിയിലെ വോളന്റീയറായി പ്രവര്‍ത്തിച്ചു വരികയാണ്.

ഇയാള്‍ നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.

പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു.

ഏപ്രില്‍ 29 മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്.

Related posts

Leave a Comment