ദുബായിൽ നിന്നും നി​റ​വും രൂ​പ​വും മാ​റ്റി കൊണ്ടുവന്ന 52 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം കരിപ്പൂരിൽ പി​ടി​കൂ​ടി; തൃ​ശൂ​ർ സ്വ​ദേ​ശി നി​സാ​മു​ദ്ദീ​നാണ് അറസ്റ്റിലായത്

goldകൊ​ണ്ടോ​ട്ടി: നി​റ​വും രൂ​പ​വും മാ​റ്റി ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.81 കി​ലോ​ഗ്രാം സ്വ​ർ​ണം ക​രി​പ്പൂ​രി​ൽ പി​ടി​കൂ​ടി. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ തൃ​ശൂ​ർ എ​രു​മ​പ്പെ​ട്ടി സ്വ​ദേ​ശി നി​സാ​മു​ദ്ദീ​ൻ(31) എ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് 52 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ദു​ബാ​യി​ൽ നി​ന്നു​ള​ള എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലാ​ണ് ഇ​യാ​ൾ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.

ബാ​ഗി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യു​ടെ അ​ക​ത്തും സ്പീ​ക്ക​റി​ന്‍റെ ഹാ​ൻ​ഡി​ലി​ന്‍റെ രൂ​പ​ത്തി​ലു​മാ​യി​രു​ന്നു സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ സ്പീ​ക്ക​റി​ന്‍റെ പു​റ​ത്ത് ക​റു​ത്ത പെ​യി​ന്‍റ് അ​ടി​ച്ചി​രു​ന്നു.

Related posts