കിട്ടിയേ പറ്റൂ..! പോ​ലീ​സ് മേ​ധാ​വി സ്ഥാ​നത്തിൽ സ​ർ​ക്കാ​ർ തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ അ​തൃ​പ്തി; ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്ന് സെൻകുമാർ

TP-Senkumarതി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് മേ​ധാ​വി സ്ഥാ​നം നി​യ​മ​നം വൈ​കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് ഡി​ജി​പി. ടി.​പി.​സെ​ൻ​കു​മാ​ർ. സ​ർ​ക്കാ​ർ തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ അ​ദ്ദേ​ഹം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. ഇക്കാര്യത്തിൽ അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ച് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സെ​ൻ​കു​മാ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്നും  മാറ്റിയ സർക്കാരിന്‍റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സെൻ കുമാറിന് അനുകൂലമായി സുപ്രീംകോടതി  ഉത്തരവിട്ടത്. ജൂണ്‍ 30 ന് സർവീസിൽ നിന്നും വിരമിക്കുന്ന സെൻകുമാറിന് പോലീസ് മേധാവിസ്ഥാനത്ത് നിയമനം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞു. സെൻ കുമാറിനോട്   സർക്കാർ നീതി കേട് കാട്ടിയെന്ന് ഉൾപ്പെടെ നിശിതമായ വിമർശനങ്ങളാണ് കോടതി നടത്തിയത്.

Related posts