സ്വ​ർ​ണം ഇനിയും തിളങ്ങും; ട്വന്‍റി ട്വന്‍റിയിലേക്ക് എത്തുമ്പോൾ സ്റ്റാ​ൻ​ഡാ​ർ​ഡ് സ്വ​ർ​ണം 10 ഗ്രാ​മി​നു വി​ല 42,000 രൂ​പ; ഡിസംബറിന്‍റെ അവസാനം പെന്നിന്‍റെ വിലകൂടുമെന്ന പ്രവചനത്തിന്‍റെ അടിസ്ഥാനം ഇങ്ങനെ….

മും​ബൈ: സ്വ​ർ​ണം ഇ​നി​യും ഉ​യ​രും. ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ സ്റ്റാ​ൻ​ഡാ​ർ​ഡ് സ്വ​ർ​ണം 10 ഗ്രാ​മി​നു വി​ല 42,000 രൂ​പ ക​ട​ക്കു​മെ​ന്നു പ്ര​വ​ച​നം. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണം ഔ​ൺ​സി​ന് 1650 ഡോ​ള​ർ ആ​കു​മ​ത്രെ.

ര​ണ്ടു മാ​സം​കൊ​ണ്ടു വി​ല പ​ത്തു ശ​ത​മാ​നം കൂ​ടു​മെ​ന്നാ​ണ് കോം ​ട്രെ​ൻ​ഡ്സ് റി​സ​ർ​ച്ചി​ന്‍റെ സ​ഹ​സ്ഥാ​പ​ക​നും ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യ ജ്ഞാ​ന​ശേ​ഖ​ർ ത്യാ​ഗ​രാ​ജ​ൻ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ എം​സി​എ​ക്സി​ൽ 10 ഗ്രാ​മി​ന് 38300 രൂ​പ​യാ​ണു വി​ല. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ ട്രോ​യ് ഔ​ൺ​സി​ന് (31.1 ഗ്രാം) 1504 ​ഡോ​ള​റും.

ആ​ഗോ​ള​സം​ഘ​ർ​ഷ​ഭീ​തി​യും വാ​ണി​ജ്യ​പോ​രു​ക​ളും ഒ​ക്കെ​ച്ചേ​ർ​ന്നാ​ണു സ്വ​ർ​ണ​വി​ല കൂ​ട്ടു​ന്ന​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​ബാ​ങ്കു​ക​ൾ സ്വ​ർ​ണ​ശേ​ഖ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തും വി​ല​കൂ​ട്ടു​ന്ന ഘ​ട​ക​മാ​ണ്.ഈ ​വ​ർ​ഷം ഇ​തി​ന​കം സ്വ​ർ​ണ​വി​ല 15 ശ​ത​മാ​നം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണു പ​ത്തു ശ​ത​മാ​നം വ​ർ​ധ​ന​കൂ​ടി പ്ര​വ​ചി​ക്കു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ആ​ണു സ്വ​ർ​ണ​വി​ല​യെ വ​ലു​താ​യി സ്വാ​ധീ​നി​ക്കു​ന്ന​ത്. സൗ​ദി അ​റേ​ബ്യ​യു​ടെ എ​ണ്ണ​ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണം വി​പ​ണി​യെ സം​ഭ്ര​മി​പ്പി​ച്ചി​രു​ന്നു.

ഇ​നി​യും എ​ന്തെ​ങ്കി​ലും അ​നി​ഷ്ട​സം​ഭ​വ​മു​ണ്ടാ​യാ​ൽ സം​ഘ​ർ​ഷം വ്യാ​പ​ക​മാ​കു​മെ​ന്നാ​ണു ഭീ​തി. അ​മേ​രി​ക്ക​യി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ​തി​രേ തു​ട​ങ്ങി​വ​ച്ചി​രി​ക്കു​ന്ന ഇം​പീ​ച്ച്മെ​ന്‍റ് ന​ട​പ​ടി​യെ​യും ക​ന്പോ​ളം ഗൗ​ര​വ​മാ​യാ​ണു കാ​ണു​ന്ന​ത്.

Related posts