ഇ​നി 280 രൂ​പ​യു​ടെ അ​ക​ലം മാ​ത്രം..! സ്വ​ർ​ണ​വി​ല നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ലേ​ക്ക്…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യും വ​ര്‍​ധി​ച്ച​തോ​ടെ പ​വ​ന്‍ വി​ല നാ​ല്‍​പ​തി​നാ​യി​രം രൂ​പ​യി​ലേ​ക്ക​ടു​ത്തു.

ഗ്രാ​മി​ന് 4,965 രൂ​പ​യ്ക്കും പ​വ​ന് 39,720 രൂ​പ​യ്ക്കു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​നി വെ​റും 280 രൂ​പ​കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ സ്വ​ര്‍​ണ​വി​ല പു​തു ച​രി​ത്രം കു​റി​ക്കും.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സ്വ​ര്‍​ണ വി​ല പു​തി​യ റിക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച് നീ​ങ്ങു​ക​യാ​ണ്. 2011 ലെ ​ഉ​യ​ര്‍​ന്ന അ​ന്താ​രാ​ഷ്ട്ര വി​ല​യാ​യ 1917.90 ഡോ​ള​ര്‍ ക​ഴി​ഞ്ഞ 28നാ​ണു തി​രു​ത്തി​യ​ത്.

1981.27 എ​ന്ന പു​തി​യ റി​ക്കാ​ര്‍​ഡ് ത​ക​ര്‍​ത്ത് ര​ണ്ടാ​യി​രം ഡോ​ള​ര്‍ മ​റി​ക​ട​ന്നാ​ല്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ 2,300 ഡോ​ള​ര്‍ വ​രെ​യെ​ത്താ​മെ​ന്ന പ്ര​വ​ച​ന​ങ്ങ​ളാ​ണ് വ​രു​ന്ന​ത്.

Related posts

Leave a Comment