വ്യാ​ജ​സീ​ൽ അ​റ്റാ​ഷെ അ​റി​ഞ്ഞെ​ന്ന് സ​ന്ദീ​പ്! ഒ​രോ ക​ട​ത്തി​നും പ്ര​തി​ഫ​ല​വും മ​ദ്യ​വും; ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള സ​ന്ദീ​പി​നെ ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ചി​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യാ​ണു സൂ​ച​ന.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെ​യാ​ണു സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് എ​ല്ലാ സ​ഹാ​യ​വും ചെ​യ്ത​തെ​ന്നാ​ണു ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യി​ട്ടു​ള്ള​ത്. വ്യാ​ജ സീ​ല്‍ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും അ​റ്റാ​ഷെ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്ന​താ​യാ​ണു ഇ​യാ​ള്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ഒ​രോ ക​ട​ത്തി​നും പ്ര​തി​ഫ​ല​വും ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു​പു​റ​മേ മ​ദ്യ​വും ഒ​രു​ക്കി ന​ല്‍​കി​യി​രു​ന്ന​താ​യാ​ണു പ്ര​തി​യു​ടെ മൊ​ഴി​യെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍.

സ്വ​പ്ന​യെ ഇ​ന്ന് ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണു അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​വ​രം. നേ​ര​ത്തേ, എ​ന്‍​ഐ​എ​യു​ടെ ക​സ്റ്റ​ഡി​യി​ലി​രു​ന്ന കാ​ല​യ​ള​വി​ല്‍ ക​സ്റ്റം​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തി​ട്ടു​ണ്ട്.

അ​ന്നും അ​റ്റാ​ഷെ​യ്ക്ക് ഉ​ള്‍​പ്പെ​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ പ​ങ്കു​ള്ള​താ​യു​ള്ള ഇ​വ​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്ന​താ​യാ​ണു പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ള്‍. മു​ഖ്യ​പ്ര​തി​ക​ളാ​യ സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും അ​ഞ്ചു ദി​വ​സ​ത്തേ​ക്കാ​ണു ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​ല​ഭി​ച്ചി​ട്ടു​ള്ള​ത്.

സ്വ​പ്ന​യേ​യും സ​ന്ദീ​പി​നെ​യും അ​ഞ്ച് ദി​വ​സം ക​സ്റ്റ​ഡി​യി​ല്‍ വേ​ണ​മെ​ന്ന ക​സ്റ്റം​സി​ന്റെ അ​പേ​ക്ഷ കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തൊ​ക്കെ സ​ഹാ​യ​ങ്ങ​ളാ​ണ് അ​റ്റാ​ഷെ​യി​ല്‍​നി​ന്ന് ഉ​ള്‍​പ്പെ​ടെ ല​ഭി​ച്ച​തെ​ന്ന് ക​സ്റ്റം​സ് വി​ശ​ദ​മാ​യി ചോ​ദി​ച്ച​റി​യു​ക​യാ​ണ്.

സ്വ​പ്ന​യും കൂ​ടു​ത​ല്‍ മൊ​ഴി​ക​ള്‍ ന​ല്‍​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. മു​മ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ അ​റ്റാ​ഷെ​ക്കെ​തി​രേ സ​ന്ദീ​പ് തി​രി​ഞ്ഞി​രു​ന്നു.

എ​ന്തു​കൊ​ണ്ടാ​ണ് അ​റ്റാ​ഷെ​യെ അ​റ​സ്റ്റ്ചെ​യ്യാ​ത്ത​തെ​ന്നാ​ണ് ഇ​യാ​ള്‍ ചോ​ദി​ച്ച​ത്. അ​തി​നി​ടെ, കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലു​ള്ള മ​റ്റ് പ്ര​തി​ക​ളെ ക​സ്റ്റം​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

അ​തി​നി​ടെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്‍​ഗോ ക്ലി​യ​റിം​ഗ് ഏ​ജ​ന്‍റ് നേ​താ​വി​നെ ക​സ്റ്റം​സ് വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ന്ന​താ​യു​ള്ള വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. നേ​ര​ത്തേ​യും ഇ​യാ​ളെ അ​ധി​കൃ​ത​ര്‍ ചോ​ദ്യം ചെ​യ്തി​രു​ന്നു. ക​സ്റ്റം​സ് ഓ​ഫി​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി​യാ​ണു ചോ​ദ്യം ചെ​യ്യ​ല്‍.

Related posts

Leave a Comment