കേസ് കോടതിയിൽ എത്തുമ്പോൾ മാറ്റിപ്പറയാൻ സാധ്യത; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസിലെ സ​രി​ത്തി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്തു കേ​സി​ല്‍ സ​രി​ത്തി​ന്‍റെ​യും സ​ന്ദീ​പി​ന്‍റെ​യും ഭാ​ര്യ​മാ​രു​ടെ ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ന്‍ നീ​ക്കം. ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​സ്റ്റം​സ് അ​ടു​ത്ത​യാ​ഴ്ച കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും.

കേ​സ് കോ​ട​തി മു​ന്‍​പാ​കെ വ​രു​മ്പോ​ള്‍ ഇ​വ​ര്‍ മൊ​ഴി​മാ​റ്റി പ​റ​യു​വാ​നു​ള്ള സാ​ധ്യ​ത മു​ന്‍​പി​ല്‍ ക​ണ്ടാ​ണ് 164 നി​യ​മ​പ്ര​കാ​രം ഇ​രു​വ​രു​ടെ​യും ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​രു​വ​രും നേ​ര​ത്തെ ക​സ്റ്റം​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി സ്വ​പ്‌​ന ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ പ​ങ്കി​നെ​പ്പ​റ്റി​യാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്.

Related posts

Leave a Comment