പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ള്‍ ന​ല്ല മ​ന​സി​ന്‍റെ ഉ​ട​മ​ക​ളാ​ണ്; പക്ഷേ, ഇവിടുത്തെ ജ​ന​ങ്ങ​ൾക്കിടയിൽ മതസ്പർദ ഇളക്കി ത​മ്മി​ല്‍ ത​ല്ലി​ച്ച് ചോ​ര​വീ​ഴ്ത്തു​ന്നവർക്കെതിരേ ആഞ്ഞടിച്ച് മന്ത്രി ശൈലജ

തിരുവനന്തപുരം: പൂ​ന്തു​റ​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ന്നു​ണ്ടെ​ന്നും സ​മ്പ​ര്‍​ക്ക വ്യാ​പ​ന​ത്തി​ന്‍റെ ആ​ശ​ങ്ക ചി​ല മേ​ഖ​ല​ക​ളി​ലാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പൂ​ന്തു​റ​യി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യു​ണ്ടാ​യ കൈ​യേ​റ്റ​ത്തെ​യും മ​ന്ത്രി അ​പ​ല​പി​ച്ചു. ആ​രാ​ണ് അ​വ​രെ പ്രേ​രി​പ്പി​ച്ചു വി​ട്ട​ത്. ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്ത​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കും.

ഇ​ത് അം​ഗീ​ക​രി​ച്ച് ന​ല്‍​കി​ല്ല. പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ളെ ആ​രോ ഇ​ള​ക്കി വി​ട്ട​താ​ണ്. ഇ​തി​നു പി​ന്നി​ല്‍ വ​ര്‍​ഗീ​യ അ​ജ​ണ്ട​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ കൈ​യേ​​റ്റം ചെ​യ്യു​ന്ന​വ​ര്‍ ഈ ​അ​ജ​ണ്ട മ​ന​സി​ലാ​ക്ക​ണം. ജ​ന​ങ്ങ​ളെ ത​മ്മി​ല്‍ ത​ല്ലി​ക്കാ​നാ​ണ് അ​വ​ര്‍ ശ്ര​മി​ക്കു​ന്ന​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​ങ്ങ​ളെ ത​മ്മി​ല്‍ ത​ല്ലി​ച്ച് ചോ​ര​വീ​ഴ്ത്തു​ന്ന വൃ​ത്തി​കെ​ട്ട മ​ന​സി​ന്‍റെ ഉ​ട​മ​ക​ളു​ണ്ട്. പൂ​ന്തു​റ​യി​ലെ ജ​ന​ങ്ങ​ള്‍ ന​ല്ല മ​ന​സി​ന്‍റെ ഉ​ട​മ​ക​ളാ​ണ്. അ​വ​രു​ടെ ഇ​ട​യി​ല്‍ മ​ത​സ്പ​ര്‍​ദയു​ണ്ടാ​ക്കാ​നും ജാ​തി​വി​കാ​രം ഉ​ണ്ടാ​ക്കാ​നും ചി​ല​ര്‍ കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment