മു​ഖ്യ​മ​ന്ത്രി സ്വ​പ്ന ലോ​ക​ത്തി​രു​ന്ന് സ്വ​പ്ന നാ​യി​ക​മാ​രെ സം​ര​ക്ഷി​ക്കു​ന്നു വെന്ന വിമർശനവുമായി ബെ​ന്നി ബെ​ഹ​നാ​ൻ

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ബെ​ന്നി ബെ​ഹ​നാ​ൻ.

മു​ഖ്യ​മ​ന്ത്രി സ്വ​പ്ന ലോ​ക​ത്തി​രു​ന്ന് സ്വ​പ്ന നാ​യി​ക​മാ​രെ സം​ര​ക്ഷി​ക്കു​ക​യാ​ണ്. ധാ​ർ​മി​ക​ത​യു​ണ്ടെ​ങ്കി​ൽ‌ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്വ​പ്ന​യെ ഐ​ടി വ​കു​പ്പി​ൽ നി​യ​മി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ​ക്ക് ബ​ന്ധ​മു​ള്ള പ്രൈ​സ് വാ​ട്ടേ​ഴ്സ് കൂ​പ്പേ​ഴ്സാ​ണ് സ്വ​പ്ന​യെ കൊ​ണ്ടു​വ​ന്ന​തെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​രോ​പി​ച്ചു.

സ്വ​ർ​ണ​ക്ക​ട​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടെ​ന്നും സ​മ​ഗ്ര അ​ന്വേ​ഷ​ണ​മാ​ണ് വേണ്ടതെന്നും ബെ​ഹ​നാ​ൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവ​ശ​ങ്ക​റി​നെ മാ​റ്റി​യ​ത് ആ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്ന് ത​ടി​ത​പ്പാ​നെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​നും പ​റ​ഞ്ഞു. ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment