വികാസ് ദുബെ, നീ തീർന്നടാ തീർന്ന്! എ​ട്ടു പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു കൊ​ന്ന ബി​ക്രു​വി​ലെ കി​രീ​ടം വ​യ്ക്കാ​ത്ത രാ​ജാ​വ് ഇ​പ്പോ​ൾ ഓ​ടെ​ടാ ഓ​ട്ടം…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ല​ക്‌​നൗ​വി​ല്‍നി​ന്നു 150 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ല്‍ എ​ത്തു​ന്ന ഗ്രാ​മ​മാ​ണ് ബി​ക്രു. പ്ര​ത്യേ​കി​ച്ച് എ​ടു​ത്തു​ പ​റ​യ​ത്ത​ക്ക പ്ര​ത്യേ​ക​ത​ക​ളൊ​ന്നും ഇ​ല്ലാ​ത്ത ബി​ക്രു ഇ​ന്നു വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന പ്ര​ധാ​ന​ സ്ഥ​ല​മാ​ണ്.

എ​ന്താ​ണ് ബി​ക്രു എ​ന്ന ഗ്രാ​മ​ത്തി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്രം എ​ന്ന് ചോ​ദി​ച്ചാ​ല്‍ ഒ​രൊ​റ്റ ഉ​ത്ത​രം മാ​ത്രം – വി​കാ​സ് ദു​ബെ. ബി​ക്രു​വി​ലെ വി​കാ​സ് ദു​ബെ​യു​ടെ ബംഗ്ലാവ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ടി​ച്ചു​നി​ര​ത്തി​യതാ​ണ് ക​ഴി​ഞ്ഞ​ ദി​വ​സ​ത്തെ പ്ര​ധാ​ന​ സം​ഭ​വം.

അ​തി​നും പി​ന്നോ​ട്ടു സ​ഞ്ച​രി​ച്ചാ​ല്‍ മ​റ്റൊ​രു സം​ഭ​വ​വും കൂ​ടി അ​റി​യാം. വി​കാ​സ് ദു​ബെ​യെ പി​ടി​കൂ​ടാ​ന്‍ ബി​ക്രു​വി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ലെ എ​ട്ട് പോ​ലീ​സു​കാ​രെ വി​കാ​സ് ദു​ബെ​യും കൂ​ട്ടാ​ളി​ക​ളും ചേ​ര്‍​ന്നു വെ​ടി​വ​ച്ചു​കൊ​ന്നു.

വി​കാ​സ് ദു​ബെ എ​ന്ന ക്രി​മി​ന​ലി​ന്‍റെ ജീ​വി​ത​ത്തി​ലെ നി​ര്‍​ണാ​യ​ക ദി​ന​ങ്ങ​ളാ​ണ് തു​ട​ര്‍​ന്ന് ഇ​ന്നു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

വി​കാ​സ് ദു​ബെ ഇ​പ്പോ​ള്‍ ഒ​ളി​വി​ലാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് സേ​ന​യി​ലെ ഉ​ന്ന​ത​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം ഇ​യാ​ള്‍​ക്കാ​യി നാ​ടെ​ങ്ങും വ​ല​വീ​ശി​യി​രി​ക്കു​ക​യാ​ണ്. ഇ​യാ​ള്‍ മ​ധ്യ​പ്ര​ദേ​ശി​ലേ​ക്കോ രാ​ജ​സ്ഥാ​നി​ലേ​ക്കോ ക​ട​ന്നി​രി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

ഇ​യാ​ളെ കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ത​രു​ന്ന​വ​ര്‍​ക്ക് 50,000 രൂ​പ പാ​രി​തോ​ഷി​ക​വും പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, വി​കാ​സ് ദു​ബെ​യെ നേ​രി​ട്ട​റി​യാ​വു​ന്ന ഒ​രാ​ളും ഒ​രു വി​വ​ര​വും പോ​ലീ​സി​നു കൊ​ടു​ക്കി​ല്ല എ​ന്നു​റ​പ്പ്. കാ​ര​ണം ആ ​ക്രി​മി​ന​ല്‍ ജ​ന്മ​ത്തി​ന്‍റെ ചെ​യ്തികൾ അ​ത്ര​ത്തോ​ള​മു​ണ്ട്.

ആ​രാ​ണ് വി​കാ​സ് ദു​ബെ

വ​ര്‍​ഷം 1986. റ​സൂ​ലാ​ബാ​ദ് ഇ​ന്‍റ​ര്‍​ കോ​ള​ജി​ല്‍ പെ​ട്ട​ന്നാ​ണ് ആ ​വാ​ര്‍​ത്ത പ​ര​ന്ന​ത്. ഒ​മ്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന ഒ​രു പ​യ്യ​ന്‍റെ ബാ​ഗി​ല്‍ നി​ന്നും ഒ​രു നാ​ട​ന്‍ തോ​ക്ക് പി​ടി​കൂ​ടി​യി​രി​ക്കു​ന്നു.

അ​ധ്യാ​പ​ക​രും മ​റ്റ് കു​ട്ടി​ക​ളും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മു​ഖ​ത്തോ​ടു മു​ഖം നോ​ക്കി. അ​പ്പോ​ഴൊ​ക്കെ ഒ​രു കൂ​സ​ലു​മി​ല്ലാ​തെ അ​വ​ന്‍ നി​ന്നു. അ​ധ്യാ​പ​ക​ര്‍ മാ​റി​മാ​റി ചോ​ദി​ച്ചി​ട്ടും അ​വ​ന്‍ ഒ​ന്നും പ​റ​ഞ്ഞി​ല്ല. ഒ​ടു​വി​ല്‍ പ്ര​ധാ​ന​ാധ്യാ​പ​ക​ന്‍ അ​വ​നെ ക്ലാ​സി​ല്‍നി​ന്നു പു​റ​ത്താ​ക്കി.

അ​ല്പം പോ​ലും കു​റ്റ​ബോ​ധ​മി​ല്ലാ​തെ അ​വ​ന്‍ ന​ട​ന്നു​നീ​ങ്ങി. അ​വ​ന്‍ വ​ള​ര്‍​ന്ന് ഒ​രു ക്രി​മി​ന​ല്‍ സാ​മ്രാ​ജ്യം തന്നെ പ​ടു​ത്തു​യ​ര്‍​ത്തി. അ​വ​ന്‍റെ പേ​രാ​ണ് വി​കാ​സ് ദു​ബെ. 1990 മു​ത​ല്‍​ക്കാ​ണ് വി​കാ​സ് ദു​ബെ​യു​ടെ ക്രി​മി​ന​ല്‍ ജീ​വി​തം ആ​രം​ഭി​ക്കു​ന്ന​ത്.

2020ല്‍ ​എ​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ 60 ക്രി​മി​ന​ല്‍ കേ​സു​ക​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. രജിസ്റ്റർ ചെയ്യാത്ത കേസ് ഇതിന്‍റെ പല മടങ്ങ് വരും.

രജിസ്റ്റർ ചെയ്തതി‍ൽ ആറു കൊ​ല​ക്കേ​സു​ക​ളും 11 വ​ധ​ശ്ര​മക്കേ​സു​ക​ളും ഉ​ള്‍​പ്പെ​ടും. പ​ല മു​ഖ​ങ്ങ​ളാ​ണ് ഇ​യാ​ള്‍​ക്കു ക്രി​മി​ന​ല്‍ ലോ​ക​ത്തു​ള്ള​ത്. ചി​ല​പ്പോ​ള്‍ ഒ​രു കൊ​ള്ള​ക്കാ​ര​ന്‍, ചി​ല​പ്പോ​ള്‍ ഒ​രു കൊ​ല​പാ​ത​കി, മ​റ്റ് ചി​ല​പ്പോ​ള്‍ രാ​ഷ്‌ട്രീ​യ​ക്കാ​ര​ന്‍, അ​ല്ലെ​ങ്കി​ല്‍ അ​ള​വ​റ്റ ഭൂ​മി കൈ​ക്ക​ലാ​ക്കാ​ന്‍ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​യാ​ള്‍.

ഇ​തി​ല്‍ ഏ​താ​യാ​ലും പ​ക്ക ക്രി​മി​ന​ല്‍ എ​ന്ന മേ​ല​ങ്കി​യി​ലാ​ണ് ഇ​യാ​ള്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്. ത​ന്‍റെ ശ​ത്രു എ​ന്ന് ഒ​രു​വ​നെ വി​കാ​സ് ദു​ബെ മു​ദ്ര​കു​ത്തി​യാ​ല്‍ പി​ന്നെ അ​വ​ന്‍റെ മ​ര​ണം നി​ശ്ച​യ​മാ​യി​രി​ക്കും.

ആ ​കൊ​ല​പാ​ത​കം

വി​കാ​സ് ദു​ബെ​യു​ടെ ‘ധൈ​ര്യ’​ത്തെക്കുറി​ച്ചു പ​റ​യു​മ്പോ​ള്‍ 2001ലെ ​സ​ന്തോ​ഷ് ശു​ക്ല എ​ന്ന രാ​ഷ്‌ട്രീ​യ​ക്കാ​ര​ന്‍റെ കൊ​ല​പാ​ത​ക​മാ​ണ് എ​ന്നും ചി​ത്ര​ത്തി​ല്‍ തെ​ളി​യു​ക. സം​സ്ഥാ​ന​ത്തെ മ​ന്ത്രി​യു​ടെ തു​ല്യ​പ​ദ​വി വ​ഹി​ച്ചി​രു​ന്ന ആ​ളാ​ണ് ബി​ജെ​പി നേ​താ​വാ​യി​രു​ന്ന സ​ന്തോ​ഷ് ശു​ക്ല. കൊ​ല്ലാ​ന്‍ ല​ക്ഷ്യ​മി​ട്ടു കൊ​ണ്ടാ​ണ് അന്നു വി​കാ​സ് ദു​ബെ സ​ന്തോ​ഷ് ശു​ക്ല​യു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​വ​സാ​ന ശ്ര​മ​മെ​ന്നോ​ണ​മാ​ണ് സ​ന്തോ​ഷ് ശു​ക്ല നേ​രെ ഷി​വ്‌​ലി പോ​ലീ​സ് സ്റ്റേേ​ഷ​നി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്.

എ​ന്നാ​ല്‍, പോലീസ് സ്റ്റേഷൻ കണ്ടിട്ടൊന്നും ദുബെ തെല്ലും കൂസിയില്ല. പി​ന്നാ​ലെ​യെ​ത്തി​യ വി​കാ​സ് ദു​ബെ സ​ന്തോ​ഷ് ശു​ക്ല​യെ വെ​ടി​വ​ച്ചു കൊ​ലപ്പെടുത്തി. സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍ നോ​ക്കി നി​ല്‍​ക്കേ​യാ​ണ് വി​കാ​സ് ദു​ബെ കൃ​ത്യം ന​ട​ത്തി​യ​ത്. പോലീസ് സ്റ്റേഷനിൽ വച്ചു നടന്ന കൊലപാതകമായിട്ടു പോലും അയാളെ ഒരു ചുക്കം ചെയ്യാനായില്ല. വി​കാ​സ് ദു​ബെ പി​ടി​യി​ലാ​യെ​ങ്കി​ലും കോ​ട​തി വെ​റു​തെ​വി​ട്ടു. എ​ല്ലാ സാ​ക്ഷി​ക​ളും കൂ​റു​മാ​റി.

എ​ല്ലാ​വ​രും ഇ​യാ​ളു​ടെ കാ​ല്‍​ച്ചു​വ​ട്ടി​ലാ​ണ്. ക്രി​മി​ന​ല്‍ കേ​സി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലീ​സ് ഇ​യാ​ളെ പി​ടി​ച്ച​പ്പോ​ള്‍ ര​ണ്ട് എം​എ​ല്‍​എ​മാ​ര്‍ ഇ​യാ​ളെ വി​ട്ടു​കി​ട്ടാ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നു പു​റ​ത്തു ധ​ര്‍​ണ ന​ട​ത്തി​യ​ത് ഇ​യാ​ളു​ടെ രാ​ഷ്‌ട്രീ​യ ബ​ന്ധ​ത്തി​ന്‍റെ പ്ര​ധാ​ന തെ​ളി​വാ​ണ്. ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ഹ​രി​കി​ഷ​ന്‍ ശ്രീ​വാ​സ്ത​വ​യു​ടെ ശി​ങ്കി​ടി​യാ​യി​രു​ന്നു കു​റെ കാ​ലം. പി​ന്നീ​ട് ഹ​രി​കി​ഷ​ന്‍ ശ്രീ​വാ​സ്ത​വ ബി​എ​സ്പി​യി​ലേ​ക്കു മാ​റി​യ​പ്പോ​ള്‍ വി​കാ​സ് ദു​ബെ​യും ബി​എ​സ്പി​ക്കാ​ര​നാ​യി.

ക്രി​മി​ന​ൽ കൊ​ട്ടാ​രം

ക്രി​മി​ന​ല്‍ സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ര്‍​ത്താ​ന്‍ വി​കാ​സ് ദു​ബെ ആ​ദ്യം ചെ​യ്ത​തു നാ​ട്ടി​ലെ മ​റ്റ് ക്രി​മി​ന​ലു​ക​ളെ​യും ഇ​തി​ല്‍ താ​ത്പ​ര്യം ഉ​ള്ള​വ​രേ​യും ത​ന്‍റെ കൂ​ടെ നി​ര്‍​ത്തു​ക എ​ന്ന​താ​ണ്. പ്ര​ത്യേ​കി​ച്ചു യു​വാ​ക്ക​ളെ. ഇ​വ​ര്‍​ക്കു പാ​ര്‍​ക്കാ​ന്‍ ബി​ക്രു​വി​ലെ ത​ന്‍റെ സ്ഥ​ല​ത്ത് ഒ​രു കൊ​ട്ടാ​രം പ​ണി​തു. ആ ​കൊ​ട്ടാ​ര​ത്തി​ന്‍റെ മു​ക​ള്‍ നി​ല​യി​ലെ ഏ​തു വ​ശ​ത്തു​നി​ന്നു നോ​ക്കി​യാ​ലും 500 മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള കാ​ഴ്ച​ക​ള്‍ കാ​ണാം. അ​തി​നാ​ല്‍ ത​ന്‍റെ കൊ​ട്ടാ​രം ല​ക്ഷ്യ​മി​ട്ട് ആ​ര് വ​ന്നാ​ലും വി​കാ​സ് ദു​ബെ​യ്ക്കു വി​വ​രം ല​ഭി​ക്കും. കൊ​ട്ടാ​ര​ത്തി​ല്‍ ഷാ​ര്‍​പ്പ് ഷൂ​ട്ട​ര്‍​മാ​ര്‍ മു​ത​ലു​ള്ള ക്രി​മി​ന​ലു​ക​ളെ വി​കാ​സ് ദു​ബെ തീ​റ്റി​പ്പോറ്റി​യി​രു​ന്നു.

കൂ​ടാ​തെ ആ ​ഗ്രാ​മം നി​റ​യെ വി​കാ​സ് ദു​ബെ​യു​ടെ ചാ​ര​ന്‍​മാ​രാ​ണ്. പ്രാ​ദേ​ശി​ക പോ​ലീ​സ് സ്റ്റേഷ​നു​ക​ളി​ലെ പോ​ലീ​സു​കാ​ര്‍​വ​രെ എ​ന്നും എ​ല്ലാ വി​വ​ര​ങ്ങ​ളും വി​കാ​സ് ദു​ബെ​യ്ക്കു കൈ​മാ​റി​യി​രു​ന്നു. അ​തി​ന്‍റെ ഒ​ടു​വി​ലെ ഉ​ദാ​ഹ​ര​ണ​മാ​ണ് ബി​ക്രു​വി​ലെ ഇ​യാ​ളു​ടെ വ​സ​തി റെ​യ്ഡ് ചെ​യ്യാ​നെ​ത്തി​യ എ​ട്ട് പോ​ലീ​സു​കാ​രെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വം. പോ​ലീ​സ് സം​ഘം ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ നീ​ക്കം പ്രാ​ദേ​ശി​ക പോ​ലീ​സ് സ്റ്റേഷ​നാ​യ ചൗ​ബേ​പൂ​ര്‍ പോ​ലീ​സ് സ്റ്റേഷ​നി​ലെ പോ​ലീ​സു​കാ​ര്‍ ചോ​ര്‍​ത്തുകയായിരുന്നു .

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റേഷൻ ഹൗ​സ് ഓ​ഫീ​സ​ര്‍ വി​ന​യ് തി​വാ​രി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. വി​ന​യ് തി​വാ​രി അ​ട​ക്ക​മു​ള്ള പോ​ലീ​സു​കാ​ര്‍ വി​കാ​സ് ദു​ബെ​യെ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ള്‍ അ​ന്വേ​ഷ​ണ​ സം​ഘം ക​ണ്ടെ​ത്തി​. പോ​ലീ​സ് റെ​യ്ഡി​നെ​ത്തു​ന്ന സ​മ​യ​ത്ത് അ​വി​ടത്തെ വൈ​ദ്യുത​ ബ​ന്ധ​വും നി​ല​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വൈ​ദ്യൂ​ത ഒാ​ഫ് െച​യ്യാ​നു​ള്ള നി​ർ​ദേ​ശ​വും എ​ത്തി​യ​ത്. ഏ​താ​യാ​ലും ഒ​ന്നു​റ​പ്പാ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച എ​ട്ടു പോ​ലീ​സു​കാ​രെ​യും ച​തി​ച്ച​ത് സ​ഹ​പ്ര​വ​ർ​ത്ത​കർ തന്നെയാണ്.

അ​വ​സാ​നം അ​ടി​തെ​റ്റി

പോ​ലീ​സി​നെയും രാ​ഷ്‌ട്രീ​യ​ക്കാ​രെ​യും കൈ​ക്കു​മ്പി​ളി​ലി​ട്ട് അ​മ്മാ​ന​മാ​ടി​യ വി​കാ​സ് ദു​ബെ​യ്ക്ക് അ​ങ്ങ​നെ അ​വ​സാ​നം അ​ടി​തെ​റ്റി. എ​ട്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​ഷ്‌​ക​രു​ണം കൊ​ന്നു​ ത​ള്ളി​യ​തോടെ‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉണർന്നു . അ​വ​ര്‍ മ​ണ്ണുമാ​ന്തി​യ​ന്ത്രം അ​ട​ക്ക​മു​ള്ള വ​ന്‍​ സ​ന്നാ​ഹ​വു​മാ​യി ബി​ക്രു​വി​ലേ​ക്കു കു​തി​ച്ചു.

അ​തു​വ​രെ ക്രി​മി​ന​ലു​ക​ളു​ടെ സു​ര​ക്ഷി​ത താ​വ​ള​മാ​യി​രു​ന്ന ആ ​കോ​ട്ട​ക്കൊ​ത്ത​ളം അ​വ​ര്‍ ഇ​ടി​ച്ചു​നി​ര​ത്തി. ര​ണ്ട് ആഡം​ബ​ര കാ​റു​ക​ളും ട്രാ​ക്ട​റു​ക​ളും ബൈ​ക്കു​ക​ളും മ​ണ്ണുമാ​ന്തി​യ​ന്ത്ര​ത്തി​ന്‍റെ അ​ടി​യി​ല​മ​ര്‍​ന്നു. എ​കെ 47 അ​ട​ക്ക​മു​ള്ള തോ​ക്കു​ക​ളും നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും അ​വി​ടെനി​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി. വി​കാ​സി​ന്‍റെ വീ​ട്ടി​ൽ ബ​ങ്ക​റു​ക​ൾ ഉ​ണ്ടാ​യിരുന്ന​ത്രേ. ഇ​വി​ടെനി​ന്ന് ര​ണ്ടു​ കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ളും ക​ണ്ടെ​ടുത്തു.

വീ​ടി​നു ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന 16 സി​സി​ടി​വി കാ​മ​റ​ക​ൾ പോ​ലീ​സ് ക​ണ്ടെ​ത്തി. പ​ക്ഷേ, അവയുടെ ഹാ​ർ​ഡ് ഡി​സ്ക് ക​ണ്ടെ​ത്താ​നാ​യി​ല്ല. പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​ന്പു​ത​ന്നെ നാ​ല്‍​പ്പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ആ ​കൊ​ടും​ക്രി​മി​ന​ല്‍ അ​വി​ടെനി​ന്നു ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. എന്തായാലും ഇത്തവണ പോ​ലീ​സ് സം​ഘം അ​യാ​ള്‍​ക്കു പി​ന്നാ​ലെ​ത​ന്നെ​യു​ണ്ട്. അ​ടു​ത്ത​ ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഒ​രു ശു​ഭ​വാ​ര്‍​ത്ത ന​മ്മ​ളെ തേ​ടി​യെ​ത്തുമെന്നു കരുതാം.

ത​യാ​റാ​ക്കി​യ​ത്: ഷി​ജു ചെ​റു​താ​ഴം

Related posts

Leave a Comment